- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീടിന് തീയിട്ടത് അന്നക്കുട്ടിയെ ജീവനോടെ ചുട്ടെരിക്കാൻ
തൊടുപുഴ: ഇടുക്കി പൈനാവിൽ യുവാവ് വീടിന് തീയിട്ട സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പൊലീസ്. ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ലക്ഷ്യം വച്ചാണ് പ്രതി സന്തോഷ് വീടിന് തീയിട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കിയ കാര്യം. സന്തോഷിന്റെ സമ്മതമില്ലാതെ നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് അയച്ചതാണ് പകയ്ക്ക് ഇടയാക്കിയത്.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: "സന്തോഷിന്റെ സമ്മതമില്ലാതെയായിരുന്നു ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ചത്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനകാരണമായി. അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്നു കരുതിയാണ് സന്തോഷ് വീട് കത്തിച്ചത്." - ഇടുക്കി എസ്‌പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണു സന്തോഷ് തീയിട്ടത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.
പ്രിൻസി ഇറ്റലിയിൽ നഴ്‌സാണ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്. ഇതിലും പകതീരാതെയാണ് വീണ്ടും ആക്രമണം നടത്തിയത്.
അന്നക്കുട്ടി വീട്ടിൽ ഉണ്ടാകും എന്ന് കരുതിയാണ് വീട് കത്തിച്ചത്. അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്‌നാട്ടിലണ് സന്തോഷ് ഒളിവിൽ കഴിഞ്ഞതെന്നും ഇവിടെ നിന്നും തിരിച്ചെത്തിയാണ് വീടുകൾക്ക് തീയിട്ടതെന്നുമാണ് പൊലീസ് പറുന്നത്. തമിഴ് നാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഉപയോഗിക്കാത്തതിനാൽ തെരച്ചിൽ ദുഷ്‌കരം ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സന്തോഷ് പൈനാവിലെത്തി അന്നക്കുട്ടിയും ലിൻസും താമസിച്ചിരുന്ന വീടിന് തീയിട്ടത്. വീടിന്റെ ഒരു മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂർണമായും കത്തി നശിച്ചു. അന്നക്കുട്ടിയുടെ മകൻ പ്രിൻസ് താമസിച്ചിരുന്ന സമീപത്തെ മറ്റൊരു വീടിനും തീയിട്ടു. രണ്ടിടത്തും ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രണ്ടു വീട്ടിലേക്കും പന്തം കത്തിച്ച് ഇടുകയായിരുന്നു. ഇതിന് ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോഡിമെട്ട് ചെക്കു പോസ്റ്റിൽ വച്ച് പിടിയിലായത്.