- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായി; വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് സന്ദേശം; ദിവസങ്ങൾ കഴിഞ്ഞപ്പോൾ മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും അയച്ചു ഭീഷണി; ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ കുടുങ്ങി സീരിയൽ നടിയും; മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് ലക്ഷ്മി വാസുദേവൻ
ചെന്നൈ: ഓൺലൈൻ വായ്പ ആപ്പുകളിൽ ചെന്ന് കെണിയിലായ നിരവധി ആളുകളുടെ വാർത്തകൾ ഈ അടുത്തിടെ ധാരളമായി വരുന്നുണ്ട്. ഹൈദരാബാദിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം നടുക്കുന്നതായിരുന്നു. ഇപ്പോഴിതാ പ്രമുഖ തെലുങ്ക് സിനിമാ നടിയും താൻ ഓൺലൈൻ വായ്‌പ്പാ ആപ്പുകളുടെ കെണയിൽ കുടുങ്ങിയെന്ന് വെളിപ്പെടുത്തി രംഗത്തുവന്നു. നടി ലക്ഷ്മി വാസുദേവനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തുവന്നത.
ഓൺലൈൻ വായ്പ ആപ്പുകളുടെ കെണിയിൽപ്പെട്ടിരിക്കുകയാണ്. പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് നടി വീഡിയോയുമായി രംഗത്തെത്തി. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.
തമിഴ് സീരിയലകളിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ലക്ഷ്മി വാസുദേവൻ. സീരിയലുകൾക്കു പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലുകൾ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ:
''അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. പിന്നാലെ ഫോൺ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങൾ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്. ദിവസങ്ങൾ പിന്നിട്ടതോടെ ഭീഷണിയായി. മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്‌സാപ് കോൺടാക്ടിലുള്ള മുഴുവൻ പേർക്കും മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചു.'' പൊട്ടിക്കരഞ്ഞ് ലക്ഷ്മി പറഞ്ഞു.
സെക്കന്ദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു. ഇനി ആരും ഇത്തരം ചതിയിൽപെടരുതെന്ന് അഭ്യർത്ഥിച്ചാണു വിഡിയോ സന്ദേശം അവസാനിക്കുന്നത്. നേരത്തെ ആന്ധ്രാപ്രദേശിൽ ദമ്പതിമാർ ജീവനൊടുക്കിയ സംഭവവും അറങ്ങേറിയിരുന്നു. രാജമഹേന്ദ്രവരം ശാന്തിനഗറിൽ താമസക്കാരനുമായ കൊല്ലി ദുർഗ റാവു, ഭാര്യ രമ്യലക്ഷ്മി എന്നിവരാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഹോട്ടലിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ദമ്പതിമാർ രണ്ട് ഓൺലൈൻ വായ്പ ആപ്പുകളിൽനിന്ന് പണം വായ്പയെടുത്തിരുന്നതായും ഇത് തിരിച്ചടക്കാത്തതിനാൽ രമ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ദമ്പതികളുടെ ആത്മഹത്യ.
ആറുവർഷം മുമ്പാണ് ദുർഗ റാവുവും രമ്യയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലും രണ്ടും വയസ്സുള്ള പെൺകുട്ടികളുണ്ട്. ദുർഗ റാവു പെയിന്ററും രമ്യ തയ്യൽ ജോലിക്കാരിയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ഇവർ രണ്ട് ആപ്പുകൾ വഴി വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് കമ്പനിക്കാരുടെ ഉപദ്രവം ആരംഭിച്ചു. ഇതോടെ ചെറിയ തുക ദമ്പതിമാർ അടച്ചെങ്കിലും മുഴുവൻ പണവും ഉടൻ അടയ്ക്കണമെന്നായിരുന്നു ആപ്പുകാരുടെ നിർദ്ദേശം. മാത്രമല്ല, ആപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
ഇതിനുപിന്നാലെയാണ് പണം അടച്ചില്ലെങ്കിൽ രമ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ആരംഭിച്ചത്. ഭീഷണി തുടർന്നതോടെ പണം കണ്ടെത്താനായി പത്തുദിവസം മുമ്പ് ദുർഗ റാവു ഡെലിവറി ബോയ് ആയി ജോലിക്കും പോയിത്തുടങ്ങി. എന്നാൽ ഈ വരുമാനം കൊണ്ടും പണം തിരിച്ചടയ്ക്കാനായില്ല. ഇതിനിടെയാണ് ഓൺലൈൻ വായ്പ കമ്പനിക്കാർ വീണ്ടും ഭീഷണിപ്പെടുത്തിയത്. രമ്യയുടെ മോർഫ് ചെയ്ത ചിത്രം വാട്സാപ്പിലേക്ക് അയച്ചുനൽകിയായിരുന്നു ഇത്തവണ ഭീഷണി. രണ്ടുദിവസത്തിനകം മുഴുവൻ തുകയും അടച്ചില്ലെങ്കിൽ ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. ഇതോടെ ദമ്പതിമാർ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്