- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ഇമോഷണൽ ബ്ലാക് മെയിലിങ് നടത്തി തട്ടിക്കൊണ്ടു പോയി; ചെന്നൈയിലെത്തിച്ച് വീടുകളിലും ലോഡ്ജിലുമായി പീഡനം; പൊലീസിനെ വട്ടം ചുറ്റിച്ച കോഴിക്കോട്ടുകാരൻ ഒടുവിൽ പിടയിൽ; പെൺകുട്ടിയെ വശീകരിച്ചത് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച്
പത്തനംതിട്ട: പ്ലസ്ടുവിൽ പഠിക്കുന്ന പതിനാറുകാരിയെ ഇമോഷണൽ ബ്ലാക് മെയിലിങ് നടത്തി തട്ടിക്കൊണ്ടു പോയി ചെന്നൈയിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഭാര്യയും രണ്ടു മക്കളുമുള്ള യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി ഹൗസിൽ ഫാസിൽ ( 26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 28 നാണ് സംഭവം. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിര താമസക്കാരിയായ കുട്ടിയെ പത്തനംതിട്ടയിൽ പഠിക്കുന്ന സ്‌കൂളിന് സമീപത്തു നിന്നാണ് തട്ടിക്കൊണ്ടു പോയത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ വശീകരിച്ച പ്രതി തനിക്കൊപ്പം വന്നില്ലെങ്കിൽ ബസിന് മുന്നിൽ ചാടി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്നു പോയ പെൺകുട്ടി ഇയാൾക്കൊപ്പം പോകാൻ തയാറായി. കുട്ടി വരുമെന്ന് ഉറപ്പാക്കിയ പ്രതി ഉടൻ തന്നെ ഇരുവരുടെയും ഫോൺ ഓഫ് ചെയ്തു. പിന്നീട് ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. ഒളിച്ചോടിപ്പോയ മകളെ കാമുകന് വിവാഹം കഴിച്ചു കൊടുക്കാമെന്ന് പിതാവ് കരുതിയിരുന്നു. എന്നാൽ, കാമുകൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണെന്ന സത്യം കുട്ടിയുടെ പിതാവിനെ തളർത്തി. പൊലീസിനെ ശരിക്കും വട്ടം കറക്കിയായിരുന്നു ഒളിച്ചോട്ടം.
ഒടുവിൽ നിർണായക സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. പെൺകുട്ടിയും യുവാവും ചെന്നൈയിൽ ഉണ്ടെന്ന് മനസിലാക്കിയ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അന്വേഷണസംഘത്തെ അവിടേക്ക് അയച്ചു.
ഡിവൈ.എസ്‌പി എസ്. നന്ദകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടർ ജോബി ജോൺ, എസ്ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ, സിപിഓമാരായ ഷെഫീഖ്, സുനി, എഎസ്ഐ രാജീവ്, എസ്.സി.പി.ഓ മണിലാൽ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോൾ ചെന്നൈയിൽ ലോഡ്ജുകളിലും വീട്ടിലും വച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്