- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ യുഎഇയിൽ നിന്നും പിടികൂടി ഇന്റർപോൾ
കോട്ടയം: കേരളത്തിൽ നിന്നും കുറ്റങ്ങൾ ചെയ്ത ശേഷം ഗൾഫിൽ ഒളിവിൽ പോയവർ നിരവധിയുണ്ട്. ഇത്തരക്കാരെ പൊക്കാൻ പലപ്പോഴും പൊലീസിന് സാധിക്കാറില്ല. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിൽ പലരും ഇപ്പോൾ വിദേശങ്ങളിൽ ഒളിവിൽ കഴിയുന്നുണ്ടി. ഇതിനിടെ ഇത്തരക്കാർ അത്രയക്ക് സുരക്ഷിതരല്ലെന്ന് വ്യക്തമാകുന്ന വിവരങ്ങളും പുറത്തുവരുന്നുന്നുണ്ട്.
പാലായിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്ത സംഭവമാണ് നേട്ടമാകുന്നത്. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യുഎഇയിൽ നിന്ന് പിടികൂടിയത്. 2008 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് യഹ്യഖാൻ ബലാത്സംഗം ചെയ്തത്.
പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരത. പാലാ പൊലീസ് അറസ്റ്റു ചെയ്ത യഹ്യ ഖാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന യഹ്യ ഖാനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ നടത്തിയിരുന്നു.
കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് പിടികൂടാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. ഇന്റർപോൾ ഇയാളെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.