- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുകശ്മീർ ജയിൽ ഡിജിപിയെ കൊലപ്പെട്ടുതിയത് സഹായി എന്ന് നിഗമനം; കഴുത്ത് അറത്തു കൊന്ന ശേഷം ശരീരം തീ കത്തിച്ചു; പല തുണ്ടകളായി ശരീര ഭാഗങ്ങൾ മാറ്റാനും ശ്രമിച്ചു; മുറിക്കുള്ളിൽ തീ കണ്ട് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടത് മരിച്ചു കിടക്കുന്ന ഐഎഎസുകാരനെ; സഹായി ഒളിവിൽ; അമിത് ഷായുടെ കാശ്മീർ സന്ദർശനത്തിന് തൊട്ട് മുമ്പ് കൊല; ഹേമന്ദ് കുമാർ ലോഹിയയെ കൊന്നത് ആര്?
ശ്രീനഗർ: ജമ്മു കശ്മീർ ജയിൽ വിഭാഗം ഡിജിപി ഹേമന്ദ് കുമാർ ലോഹിയ(57)യെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്. ഡിജിപിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ ഉദയ്വാലായിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ലോഹിയയെ തീ കൊളുത്താനും ശ്രമിച്ചു. ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം നിന്നിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.
കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ഹേമന്ദ് ലോഹിയ ഓഗസ്റ്റിലാണു ജയിൽ ഡിജിപി ആയത്. 1992 ബാച്ച് ഐപിഎസ് ഓഫിസറാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനവേളയിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം. ലോഹിയയെ സഹായി കൊന്നതാണെന്നാണ് സംശയം. വീട്ടിനുള്ളിൽ തീ പടരുന്നത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയപ്പോൾ അകത്തു നിന്ന് വീട് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. ചവിട്ടി തുറന്ന് കയറിയപ്പോഴേക്കും ഡിജിപിയുടെ മൃതദേഹമാണ് കണ്ടത്.
സുഹൃത്തിന്റെ വീട്ടിലാണ് കുടുംബത്തോടൊപ്പം ഹേമന്ത് കുമാർ താമസിച്ചിരുന്നത്. സ്വന്തം വീട് പുതുക്കി പണിയുന്നതു കൊണ്ടായിരുന്നു ഇത്. ഈ വീട്ടിലാണ് ഡിജിപി മരിച്ചു കിടന്നത്. ബി എസ് എഫിൽ അഠക്കം ഉന്നത തസ്തികകൾ വഹിച്ചിരുന്ന വ്യക്തിയാണ് കൊല്ലപ്പെടുന്നത്. രാജ്യത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗ്സ്ഥന്റെ മരണവുമായി തീവ്രവാദികൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. വലിയ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളെല്ലാം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ലോഹിയ താമസിച്ചിരുന്നിടത്തുകൊല നടക്കുമ്പോൾ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലും പൊലീസ് വ്യക്തമാക്കുന്നില്ല. മരണത്തിൽ നടുക്കവും ദുഃഖവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ