അടൂർ: റേഷൻ കടയുടമയെ ഒപ്പം താമസിച്ചിരുന്ന സത്രീയുടെ വീട്ടിലെ ബെഡ്റൂമിൽ തൂങ്ങി മരിച്ച നിലയിൽ. കുഞ്ഞൻ എന്ന് വിളിക്കുന്ന ജേക്കബ് ജോൺ (45) ആണ് മരിച്ചത്. കുണ്ടോംവെട്ടത്ത് മലനടയിലുള്ള നന്ദാവനം വീട്ടിൽ കലയുടെ ബെഡ്റൂമിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്.

കല മലപ്പുറത്ത് ഹെൽത്ത് ഇൻസ്പെക്ടറാണ്. കഴിഞ്ഞ ആറു മാസമായിട്ടാണ് ജേക്കബ് ജോൺ ഇവർക്കൊപ്പം താമസിച്ചു വരുന്നത്. ഈ വീട്ടിൽ കലയും അമ്മയും മാത്രമാണുള്ളത്. കലയുടെ ഉടമസ്ഥതയിലുള്ള കടമുറിയിലാണ് ജേക്കബ് റേഷൻ കട നടത്തിയിരുന്നത്. കല നേരത്തേ വിവാഹിതയാണെങ്കിലും ബന്ധം വേർപെടുത്തി നിൽക്കുകയാണ്.

മാതാപിതാക്കൾ മരിച്ച ജേക്കബ് അവിവാഹിതനാണ്. കലയുടെ കടയിൽ റേഷൻ വ്യാപാരം നടത്തിയത് വഴിയുള്ള പരിചയമാണ് ഒരുമിച്ചുള്ള ജീവിതത്തിൽ കലാശിച്ചത്. ഏനാത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.