- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര നാളത്തെ ആഗ്രഹമാണെന്ന് പറഞ്ഞ് കടന്നു പിടിച്ചു; മുഖം കടിച്ചു മുറിച്ചു; ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി സിപിഎം കമ്മിഷൻ അന്വേഷിക്കുന്നതിനിടെ പൊലീസിനെ സമീപിച്ച് വനിതാ സഖാവ്: കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേ പീഡനത്തിന് കേസെടുത്ത് ആറന്മുള പൊലീസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി എടുക്കും
പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റിയംഗത്തിനെതിരേ ആറന്മുള പൊലീസ് പീഡനത്തിന് കേസെടുത്തു. മല്ലപ്പുഴശേരി പഞ്ചായത്തിൽ താമസിക്കുന്ന കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേയാണ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്. പാർട്ടി പ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. പരാതിക്കാരിയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി കടന്നു പിടിച്ചുവെന്നും മുഖമാകെ കടിച്ചു മുറിച്ചുവെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. തലസ്ഥാന ജില്ലയിൽ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവർ താമസിക്കുന്നത് ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാർട്ടി പ്രവർത്തനം നടത്തി വന്നിരുന്നയാളാണ് യുവതി. ഒരു മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം.
ഏറെ നാളായുള്ള കാത്തിരിപ്പാണെന്ന ആമുഖത്തോടെയായിരുന്നുവത്രേ സിപിഎം നേതാവിന്റെ പരാക്രമം. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ സിപിഎം അന്വേഷണം പ്രഖാപിച്ചിരുന്നു. മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ.അജയ കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മല്ലപ്പുഴശേരി ലോക്കൽ കമ്മറ്റിക്ക് ലഭിച്ച പരാതിയിലാണ് ഏരിയാ കമ്മറ്റി യോഗം ചേർന്ന് ചർച്ച ചെയ്തത്.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ ആദ്യം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം ഇത് ഒതുക്കി തീർക്കാൻ ശ്രമിക്കുക ആയിരുന്നു എന്ന പരാതി ഉണ്ടായി. സ്ത്രീകൾ അടക്കമുള്ള നേതാക്കൾ ചെന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പറയുുന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച് വിഷയം ചർച്ച ചെയ്തത്.
ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിന് എതിരെ കർശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടു. മറ്റ് ചില പരാതികളും ഇവർ ഉന്നയിച്ചു.
പട്ടികജാതി കുടുംബത്തിന്റെ ഭൂമിയും വീടും തട്ടിയെടുത്ത് പാർട്ടി ഓഫീസാക്കി എന്ന പരാതിയിൽ ജേക്കബ് തര്യനെതിരേ കേസ് കോടതിയിൽ നിലവിലുണ്ട്. മല്ലപ്പുഴശേരി പഞ്ചായത്തിൽ പി.എൻ. വാസു സ്മാരകം എന്ന ബ്രാഞ്ച് കമ്മറ്റി ഓഫീസ് കൈവശപ്പെടുത്തിയതാണെന്നാണ് പരാതി. പി.എൻ. വാസു മക്കളില്ലാതെ മരിച്ച പാർട്ടി നേതാവാണ്.
വസ്തുവിലും വീടിലും അടുത്ത ബന്ധുക്കൾക്ക് അവകാശമുണ്ടായിരിക്കേയാണ് കെട്ടിടവും വസ്തുവും പാർട്ടി നേതാക്കൾ ചേർന്ന് കൈവശപ്പെടുത്തി പേരപ്പൂർ ബ്രാഞ്ച് ഓഫീസ് ആക്കി മാറ്റിയത്. ഇതിനെതിരേ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്