- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിപാർട്ടികൾ നടത്തുന്ന ക്രിമിനൽ; ആഡംബര ഹോട്ടലിൽ താമസിച്ച് പണം നൽകാത്ത വിരുത; പാനൂരുകാരൻ യുവാവിന്റെ കൊലപാതകി ലിവിങ് ടുഗദർ പങ്കാളി; രേണുകയുടെ അറസ്റ്റ് രേഖപ്പെടുത്തി ബംഗ്ലൂരു പൊലീസ്; ഹൂളിമാവിൽ പ്രതികാരമായത് ലഹരിപാർട്ടി ചോദ്യം ചെയ്യൽ
കണ്ണൂർ: ബംഗ്ളൂർ ഹുളിമാവിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടെ താമസിച്ചിരുന്ന യുവതി അറസ്റ്റിൽ. ബെലഗാവി സ്വദേശിനിയായ രേഖയെന്ന രേണുകയാണ്((34) അറസ്റ്റിലായത്. കൊല്ലപ്പെട്ട പാനൂർ അണിയാരം സ്വദേശിയായ ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹൂളിമാവിലെ ഫ്ളാറ്റിൽ ഒന്നിച്ചുതാമസിച്ചു വരികയായിരുന്നു.
ചൊവ്വാഴ്‌ച്ച വൈകിട്ട് മൂന്നുമണിയോടെ ഇരുവരും തമ്മിൽ വാക് തർക്കമുണ്ടാവുകയും ഇതിനിടെയിൽ രേണുക ജാവേദിനെ കത്തിക്കൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നീട് രേണുക തന്നെയാണ് ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗ്ളൂരു നഗരത്തിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്.
നഗരത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി നേരത്തെ ചില കേസുകളിൽ പ്രതിയാണ് രേണുക. ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം പണം നൽകാതെ പോകുന്നത് ഇവരുടെ പതിവാണെന്ന് പൊലിസ് പറയുന്നു. പണം നൽകാതെ പോകുന്നത് ചോദ്യം ചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഇവർക്കെതിരെയുള്ള ഭൂരിഭാഗം കേസുകളും.
മൈക്രോ ലേ ഔട്ട് , കോറ മംഗല പൊലിസ് സ്റ്റേഷനുകളിൽ രേണുകയുടെ പേരിൽ കേസുകളുണ്ട്. യുവതിയുടെ മയക്കുമരുന്ന് ഇടപാടുകളും പൊലിസ് അന്വേഷിച്ചുവരികയാണ്. ജാവേദ് താമസിച്ചിരുന്ന സ്ഥലത്ത് രേണുക മയക്കുമരുന്ന് ലഹരി പാർട്ടികൾ നടത്തിയിരുന്നതായും ഇതു ചോദ്യം ചെയ്തതിനാണ് ഇവർ തമ്മിൽ വഴക്കുണ്ടായതെന്നുമാണ് വിവരം.
ഇവരുടെ വഴിവിട്ട ലഹരി പാർട്ടികാരണം ജാവേദ് താമസസ്ഥലം ഒഴിയാൻ തീരുമാനിച്ചതിന്റെ തലേന്നാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്. ഹൂളിമാവ് പൊലിസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ഇതിനിടെ ജാവേദിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം പാനൂർ അണിയാരത്തേക്ക് കൊണ്ടു വന്ന് കബറടക്കി.