കൊച്ചി: ജസ്ന തിരോധാന കേസിൽ അച്ഛന്റെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. പിതാവ് നൽകിയ ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ പറയാത്ത കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്നയുടെ പിതാവിന്റെ ഹർജി.

ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നും നിലവിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയിൽ പറഞ്ഞു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാർച്ച് 22-നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്.

ജസ്‌നയുടെ അച്ഛൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാന രഹിതമായ മൊഴികൾ തള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു. ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജസ്‌നയുടെ അച്ഛന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട കോടതിയെ സമീപിച്ച ജസ്‌നയുടെ നാട്ടുകാരൻ രഘുനാഥൻ നായരുടെ വാദവും നടന്നു. നിയമപരമായി നിൽക്കാത്ത ഹർജി തള്ളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ലേക്ക് മാറ്റി.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ല. ജസ്‌ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അതിനാൽ ജസ്‌നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തിൽ സിബിഐ നൽകുന്ന വിശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്.

ജസ്‌നയ്ക്ക് അമിത ആർത്തവ രക്തസ്രാവം ഉണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്‌ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഹർജിയിൽ പറയുന്നു. അബോർഷൻ മരുന്ന് കഴിച്ചതിനാലാണോ ഇത്തരത്തിൽ അമിത രക്തസ്രാവം ഉണ്ടായതെന്നും സി ബി ഐ അന്വേഷണം നടത്തിയിട്ടില്ല. കാണാതായ ശേഷം വന്ന ഫോൺകോളുകൾ സിബിഐ അന്വേഷിച്ചില്ല. എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലിൽ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് സിബിഐ നിഷേധിക്കുന്നത്.

ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയും കേസ് തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടികയിൽ ചേർക്കാൻ അനുവദിക്കണമെനുമാണ് സിബി ഐയുടെ റിപ്പോർട്ടിലെ ആവശ്യം.

ജസ്‌ന കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ എടുക്കുന്ന നിലപാട് ഇതാണ്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.