- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്ന തിരോധാനക്കേസ് ഇന്ന് കോടതിയിൽ
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കേസ് അന്വേഷിച്ച സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നാണ് ജെസ്നയുടെ പിതാവ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സിബിഐ നിരവധി കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ വിട്ടുപോയതായും ജെസ്നയുടെ അച്ഛൻ ചൂണ്ടിക്കാട്ടുന്നു.
ജെസ്നയുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിച്ചതാണെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. വിശ്വസനീയമല്ലാത്ത മൊഴികൾ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടി ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ വ്യക്തമാക്കും. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനാകാതെയാണ് സിബിഐ കേസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചത്.
പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്‌നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ പിതാവിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ജെസ്നയെ ഒരു സുഹൃത്ത് ചതിച്ചതായി സംശയിക്കുന്നു. ജെസ്‌നയ്ക്കുണ്ടായ ശാരീരിക പ്രശ്‌നങ്ങളെ സംബന്ധിച്ച് അന്വേഷണം നടന്നില്ല. ജെസ്‌നയുടെ കൂടെ പഠിച്ച 5 വിദ്യാർത്ഥികളെക്കുറിച്ച് അന്വേഷിച്ചില്ല. കോളജിനു പുറത്തു ജെസ്‌ന എൻഎസ്എസ് ക്യാംപുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.
ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ തീവ്രവാദ സംഘങ്ങൾക്കു ബന്ധമില്ലെന്നാണ് സിബിഐ റിപ്പോർട്ട്. ജെസ്‌ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജെസ്‌ന മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സിബിഐയുടെ വിശദീകരണ റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. 2018 മാർച്ച് മാർച്ച് 22 ന് ആണ് കോളജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതായത്.
അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്‌നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്‌റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതൽ എന്തേലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്‌നയെ 2018 മാർച്ച് 22 നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.
അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചത്. രണ്ടു പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ് ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു. കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്‌ന സുഹൃത്തിന് അയച്ചത്. ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജെസ്‌നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പൊലീസിന് വലിയ അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ പറയുന്നു. ഗോൾഡൻ അവറിൽ ശേഖരിക്കേണ്ടിയിരുന്ന തെളിവുകൾ ശേഖരിച്ചില്ല, കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ജെസ്‌ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീർത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു.