- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്നയുടെ തിരോധാനത്തിൽ ജയിലിൽ കഴിയുന്നതിനിടെ നിർണായക വിവരങ്ങൾ കിട്ടി
തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടിയെന്നും ഇക്കാര്യങ്ങൾ കോടതിയിൽ പറയാനാകുമെന്നും കാട്ടി ഹർജി. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ വിവരങ്ങൾ കിട്ടിയെന്നും കേസിൽ കക്ഷി ചേർക്കണമെന്നുമാണ് എറണാകുളം സ്വദേശി തിരുവനന്തപുരം സി ജെ എം കോടതിയിൽ ആവശ്യപ്പെട്ടത്. ഈ ഹർജി പരിഗണിക്കുന്നത് കോടതി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി.
അതേസമയം, ജെസ്ന തിരോധാനക്കേസിൽ അച്ഛൻ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടി. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചതിനെതിരേ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാനാണ് സി ബി ഐ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് ഇനി ഏപ്രിൽ അഞ്ചിന് കോടതി പരിഗണിക്കും.
ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സി ജെ എം കോടതി ജെസ്നയുടെ പിതാവിന്റെ ഹർജി പരിഗണിച്ചത്. തുടർന്ന് സി ബി ഐ യോട് വിശദീകരണം ചോദിച്ചു. എന്നാൽ, വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം. തുടർന്നാണ് കേസ് ഏപ്രിൽ അഞ്ചിലേക്ക് മാറ്റിയത്.
ജെസ്ന കേസിൽ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങൾ സി ബി ഐ. അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹർജി ഫയൽ ചെയ്തിരുന്നത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുൻപ് ജെസ്ന എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷർ റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം.എന്നാൽ, കേസന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് പിതാവിന്റെ ആവശ്യം.