- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റാഗ്രാം പരസ്യം; പാലക്കാട്ടുകാരിയായ അര്‍ച്ചനയുടെ വാക്ക് വിശ്വസിച്ച് യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍; ഒടുവില്‍ യുവതി പിടിയില്‍; പിടികൂടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്
കൊച്ചി: കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മൂന്നര ലക്ഷം തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചന്‍ (28) എന്ന യുവതിയാണ് അറസ്റ്റിലായത്.
2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമില്‍ പരസ്യം നല്‍കിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപ്പളളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ട് ഇവരെ സമീപിച്ച മൊതക്കര സ്വദേശിനിയുടെ കയ്യില്‍ നിന്ന് മൂന്നര ലക്ഷം രൂപ അര്‍ച്ചന തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അര്‍ച്ചനയെ പിടികൂടിയത്. അര്‍ച്ചനയുടെ പേരില്‍ എറണാകുളം എളമക്കര സ്റ്റേഷനിലും സമാനമായ രീതിയില്‍ കേസുണ്ട്. വയനാട് വെളളമുണ്ട പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അര്‍ച്ചന കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് പരികയാണെന്നും പൊലീസ് അറിയിച്ചു.