- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാലികയെക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ച കേസിൽ കുറ്റാരോപിതർക്ക് തിരിച്ചടി
കൊച്ചി: മദ്യ സൽക്കാരത്തിൽ ബാലികയെക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ച പരാതിയിൽ കുറ്റാരോപിതർക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ച് നാലാഴ്ചക്കുള്ളിൽ പരാതിയിൽ ഉത്തരവിടാൻ ബാലാവകാശക്കമ്മീഷന് ഹൈക്കോടതിയുടെ അനുമതി. രണ്ടാം തവണയാണ് കുറ്റാരോപിതർ ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ബാലാവകാശക്കമ്മീഷൻ എടുത്ത നടപടികളെ ചോദ്യം ചെയ്തുകൊണ്ട് കേസിൽ പ്രതികളായ വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ് , കൃഷ്ണകുമാർ, ജയകൃഷ്ണൻ, എബി ജോസ്, സുരേഷ് കുമാർ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിജസ്ഥിതി അന്വേഷണ റിപ്പോർട്ട് ലഭിച്ച് നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുവാൻ ഉത്തരവിട്ടത്. തനിക്ക് മുന്നിൽ അവതരിപ്പിച്ചത് തികച്ചും നിർഭാഗ്യകരമായ ഒരു സാഹചര്യമാണെന്നും ആയതിനാൽ ബാലവകാശ കമ്മീഷൻ അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനത്തിൽ എത്തണമെന്നും ജസറ്റിസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു.
മുൻ ഹൈക്കോടതി വിധി പ്രകാരം ബാലവകാശ ക്കമ്മീഷൻ 13/03/2023 ന് പുറപ്പെടുവിച്ച ഉത്തരവും അനുബന്ധ നടപടികളും റദ്ദാക്കണമെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു. ഈ പരാതിയിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബാലാവകാശ ക്കമ്മീഷനാണെന്നുള്ള ബാലാവകാശക്കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. ബാലാവകാശ ക്കമ്മീഷന്റെ അധികാരങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് വിധി.
2020 ഡിസംബർ 14 ആം തീയതി ആലുവ മണപ്പുറം ആൽത്തറ - ജി. സി. ഡി. എ റോഡിൽ സ്ഥിതി ചെയ്യുന്ന സമ്മർ നെസ്റ്റ് അപ്പാർട്മെന്റിൽ പെന്റ് ഹൗസിൽ താമസക്കാരനായ വേഴപ്പിള്ളി ജലീലിന്റെ മകൻ ആദിലിന്റെ വിവാഹ സൽക്കാരത്തോടനുബന്ധിച്ചാണ് ഫ്ളാറ്റിലെ റിക്രിയേഷൻ ഹാളിന് മുകളിലുള്ള ടെറസിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നിയമ വിരുദ്ധമായി മദ്യ സൽക്കാരം നടത്തിയത്. വിവാഹ സൽക്കാരത്തിന് പരാതിക്കാരന്റെ കുടുംബം ഉൾപ്പടെ എല്ലാ താമസക്കാരേയും ക്ഷണിച്ചിരുന്നു. അതിൽ പരാതിക്കാരെന്റെ മകൾ മാതാവിനോടൊപ്പം പങ്കെടുത്തിരുന്നു.
ഫ്ളാറ്റുടമകളായ വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ്, ജയകൃഷ്ണൻ, കൃഷ്ണ കുമാർ വാടകക്ക് താമസിക്കുന്ന എബി വർഗ്ഗീസ്, സുരേഷ് കുമാർ എന്നിവർ നിയമ വിരുദ്ധമായി സംഘം ചേർന്ന് ചടങ്ങിൽ മദ്യപിക്കുകയും അതിൽ ഇ എഫ് ജോസഫ് എന്ന സന്തോഷ് ടെറസിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരന്റെ മകളെക്കൊണ്ട് ആദ്യം ബീഫ് ഫ്രൈയും പിന്നീട് അച്ചാറും വിളമ്പിച്ചതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. ഇത് സാക്ഷിമൊഴികളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ബാല സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ബാലാവകാശക്കമ്മീഷനും സർക്കാറിനും വേണ്ടി സ്റ്റാൻന്റിങ് കൗൺസിൽ അറ്. സുനിൽ കുമാർ കുര്യാക്കോസ് ഹാജരായി. കുറ്റാരോപിതനായ സന്തോഷ് ഇപ്പോൾ ഫ്ളാറ്റിന്റെ അസ്സോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രിമിനൽ പാശ്ചാത്തലമുള്ള ആളും ഓപ്പറേഷൻ കുബേരയിലെ പ്രതിയും ആണ്. കുറ്റാരോപിതരും അവരുടെ ഭാര്യമാരുമാണ് അസ്സോസിയേഷൻ ഭാരവാഹികളിൽ ഭൂരിഭാഗം അംഗങ്ങളും . അതിനാൽ പരാതിക്കാരന്റെ കുടുംബത്തിന് നേരെ അസ്സോസിയേഷൻ നിരന്തരം ജനറേറ്റർ കണക്ഷൻ കട്ട് ചെയ്യുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു.
പരാതിക്കാരനെ അസോസിയേഷനിൽ നിന്ന് സസ്പെന്റ് ചെയ്തതും 'ജനറേറ്റർ സേവനം നിഷേധിച്ചതും അതിനെതിരെ പരാതിക്കാരന് അനുകൂലമായി കോടതി വിധി ലഭിച്ചതും പുതിയ അന്വേഷണ റിപ്പോർട്ടിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഉൾപ്പെടുത്തിയതായി അറിയുന്നു. പരാതിക്കാരനെ മർദിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അസോസിയേഷൻ സെക്രട്ടറി ജേക്കബിനെതിരായ കേസ് ആലുവ മജിസ്ടേറ്റ് കോടതിയുടെ പരിഗണനയിലാണ്.