- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കഞ്ഞങ്ങാട്ടെ വില്ലനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം
കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി ഊർജ്ജിത തിരച്ചിൽ. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീടിനെ കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു പീഡകൻ.
കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് ഇതെല്ലാം നടന്നത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്വർണ കമ്മലുകൾ കവർന്നു. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗികാതിക്രമം തെളിഞ്ഞു. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകട നില തരണം ചെയ്തു. കാഞ്ഞങ്ങാട്ടെ തീരദേശമേഖലയിലാണു നാടിനെ നടുക്കിയ സംഭവം. പീഡനത്തെ തുടർന്ന് മുഖത്തും കണ്ണിലും കഴുത്തിലും പരുക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പതിവു പോലെ മുത്തച്ഛനൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു പെൺകുട്ടി. അച്ഛനും അമ്മയും മറ്റൊരു മുറിയിലായിരുന്നു. പുലർച്ചെ 2.30നു മുത്തച്ഛൻ പശുവിനെ കറക്കാൻ മുൻവാതിൽ തുറന്നു പുറത്തിറങ്ങി. ഈ സമയം പ്രതി വീടിനകത്തു കയറുകയും ഉറങ്ങിക്കിടന്ന കുട്ടിയെ വായ പൊത്തിപ്പിടിച്ച് വീടിന്റെ അടുക്കള വാതിൽ വഴി പുറത്തെത്തിക്കുകയും ആയിരുന്നു. ബഹളം വച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
പേടിച്ചു പോയ കുട്ടിയെ വീട്ടിൽനിന്ന് 500 മീറ്ററിലേറെ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിക്കുകയും ശേഷം കമ്മൽ ഊരിയെടുക്കുകയും ചെയ്തു. പിന്നീട്, ഇനി തിരിച്ചുപൊയ്ക്കോ; ഇവിടെനിന്നു നാലാമത്തെ വീടാണു നിന്റേത് എന്നു പറഞ്ഞതായും കുട്ടിയുടെ മൊഴിയിലുണ്ട്. തുടർന്ന് കുട്ടി ആദ്യം കണ്ട വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. അപ്പോഴേയ്ക്കും സമയം പുലർച്ചെ 4.45ന് ആയിരുന്നു. ഈ വീട്ടിലെത്തുമ്പോൾ കുട്ടി പേടിച്ചുവിറയ്ക്കുകയായിരുന്നെന്നും വെള്ളം വാങ്ങിക്കുടിച്ചെന്നും വീട്ടുകാർ പറഞ്ഞു. അവർ കുട്ടിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുക ആയിരുന്നു.
അതേസമയം ഇതിനിടെ, കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷണം തുടങ്ങിയിരുന്നു. സാധാരണ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണു കുട്ടി കിടക്കാറുള്ളത്. യാത്രയിലായതിനാൽ മുത്തശ്ശി വീട്ടിലുണ്ടായിരുന്നില്ല.