- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനൊപ്പം തിരികെ സാഹിദ പോയത് സഹിച്ചില്ല; യുവതിയുടെ മുഖത്ത് ആസിഡൊഴിക്കാൻ പലതവണ അഷ്‌ക്കർ കാത്തുനിന്നു; ഒടുവിൽ നടപ്പിലാക്കാൻ കഴിഞ്ഞത് തളിപറമ്പിൽ വെച്ച്; നേരാംവണ്ണം ആസിഡ് വീഴാതായപ്പോൾ കുപ്പിവലിച്ചെറിഞ്ഞു; സാഹിദ തന്നിൽ നിന്നും ലക്ഷങ്ങൾ അടിച്ചുമാറ്റിയെന്നു അഷ്ക്കറിന്റെ മൊഴി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ കോടതി ജീവനക്കാരിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കോളേജ് ജീവനക്കാരൻ അഷ്‌ക്കറിനെ പ്രതികാരദാഹിയാക്കിയത് കാമുകിയായ സാഹിദ വഞ്ചിച്ചതിലുള്ള വൈരാഗ്യമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയെ ചോർക്കാൻ തളിപറമ്പ് സർസയ്യിദ് കോളേജിൽ വന്നപ്പോഴാണ് തളിപറമ്പ്മുൻസിഫ് കോടതി ജീവനക്കാരിയായ സാഹിദയും കോളേജിൽ ക്ലർക്കായ അഷ്‌ക്കറും തമ്മിൽ പരിചയപ്പെടുന്നത്. സാഹിദയ്ക്ക് ഭർത്താവും മക്കളുമുണ്ട്.
ഭർത്താവ് ബഷീറുമായി തെറ്റി പിരിഞ്ഞസമയത്താണ് സാഹിദ അഷ്‌ക്കറുമായി ബന്ധം സ്ഥാപിച്ചത്. കടുത്ത പ്രണയമായിരുന്നു ഇവർ തമ്മിൽ. പിന്നീട് അഷ്‌ക്കറുമായി സാഹിദഅകലുകയും മുൻഭർത്താവായ ബഷീറിനൊപ്പം താമസിച്ചുവരികയുമായിരുന്നു. ഇതിലുള്ള വൈരാാഗ്യമാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് ന്യൂസ് കോർണറിനടുത്തു നിന്നും ആസിഡൊഴിച്ചു കൊല്ലാൻ ശ്രമിക്കാൻ കാരണം അഷ്‌കർ ചപ്പാരപ്പടവ് സ്വദേശിയാണെങ്കിലും ഇപ്പോൾ തൃച്ഛംബരത്താണ് താമസിക്കുന്നത്.
കോളേജിലെ ലാബിൽ നിന്നും ശേഖരിച്ച മാ്രകമായ സൾഫ്യൂറിക്ക് ആസിഡുമായി സാഹിദയെയും കാത്ത് ന്യൂസ് കോർണർ ജങഷനിൽ കാത്തുനിൽക്കുകയായിരുന്നു ഇയാൾ സാഹിദ അടുത്തെത്തിയപ്പോഴാണ് കുപ്പി തുറന്ന്മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ശരിയാംവണ്ണം ആസിഡ് തെറിച്ചുവീഴാത്തതിനെ തുടർന്ന് കുപ്പിയോടെ വലിച്ചെറിഞ്ഞപ്പോഴാണ് സമീപത്തുണ്ടായി്രുന്നവരുടെ ദേഹത്തും ആസിഡ് പടർന്നുവീണത്. ആസിഡ് വീണു പൊള്ളിയെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന പത്ര ഏജന്റ് അബ്ദുൽ ജബ്ബാർ ഈയാളെ കീഴ്പ്പെടുത്തുകയായിന്നു. അപ്പോഴെക്കും തടിച്ചു കൂടിയ ജനക്കട്ടം ഇയാളെ കൈക്കാര്യം ചെയ്തുതുടങ്ങിയിരുന്നു.
തുടർന്ന് തളിപ്പറമ്പ് സി. ഐ എ.വി ദിനേശനും സംഘവും ഇയാളെ പൊലിസ് സ്റ്റേഷനിലെത്തിച്ചു. ആശുപത്രിയിൽ കഴിയുന്ന സാഹിദയുടെ പരാതിയിൽ ഐ,പി.സി 397,326 എ വകുപ്പു പ്രകാരം വധശ്രമത്തിനാണ് കേസെടുത്തത്. ആസിഡ് ആക്രമണമായതിനാൽ കുറഞ്ഞത് പത്തുവർഷവും പരമാവധി ജീവപര്യന്തവും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഷ്‌ക്കർ കോളേജിൽ നിന്നു അവധിയെടുത്ത് ഇരുപതു വർഷത്തോളം വിദേശത്തായിരുന്നു നാലുവർഷം മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. തളിപറമ്പ്സർസയ്യിദ് കോളേജിലെ ലാബ് ടെക്്നീഷ്യനായ ചാപ്പാരപ്പടവിലെ മാത്തിൽ മാമ്പള്ളി വീട്ടരൽ എം അഷ്‌ക്കർ അബ്ദുറഹ്മാനെ(52) കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
തളിപറമ്പ് മുൻസിഫ്കോടതിയിലെ യു.ഡി കൽക്കായ നടുവിൽ പടിഞ്ഞാറ് താമസിക്കുന്ന കീരിരകത്തക വീട്ടിൽ സാഹിദയുമായി(45) ഇയാൾ കടുത്ത പ്രണയത്തിലായിരുന്നു ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ഏറെക്കാലം ഇവർ ജീവിച്ചത്. എന്നാൽ സാഹിദ മുൻഭർത്താവിന്റെ കൂടെ വീണ്ടും താമസിക്കാൻ പോയതാണ് വൈരാഗ്യം വർധിക്കാൻ കാരണം. അഷ്‌ക്കറിൽ നിന്നും സാഹിദ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് ഇയാൾ പൊലിസിനു നൽകിയ മൊഴി തളിപറമ്പിലെ പഞ്ചാബ് നാഷനൽ ബാങ്ക്, കേരളബാങ്ക് എന്നിവടങ്ങളിൽ നിന്നും ഒൻപതുലക്ഷം രൂപ അഷ്‌ക്കർ വായ്്പയെടുത്ത് സാഹിദയ്ക്കു നൽകിയിരുന്നു. 2022- ഫെബ്രുവരിയിൽ ഇതുസംബന്ധിച്ചു തളിപറമ്പ് പൊലിസ് സ്്റ്റേഷനിൽ പ്്രാതി നൽകിയിരുന്നു.
സ്റ്റേഷനിൽ വെച്ചു പണം തിരികെ നൽകാമെന്ന് പറഞ്ഞ് പ്രശ്നം ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നു. പിന്നീട ഇവർ വിവാഹതിരായെന്നണ് അഷ്‌ക്കർ പൊലിസിന് നൽകിയ മൊഴി. സാഹിദയുടെ കൂവോടുള്ള തറവാട്ട് വീട്ടിലും ഏഴോത്തും ഇവർ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ബന്്ധം തകരുകയും അഷ്്ക്കർ സാഹിദയെ ആസിഡൊഴിച്ചു അപായപ്പെടുത്താനും ശ്രമിച്ചത്. സാഹിദയുടെ സൗന്ദര്യം നശിപ്പിക്കുകയെന്നതായിരുന്നു ഈയാളുടെ ഉദ്യേശം.
തന്നെ വഞ്ചിച്ചതു പോലെ ഇനിയാരും ഇവൾ വഞ്ചിക്കരുതെന്നും അതിനു വേണ്ടിയാണ് താൻ കടുംകൈ ചെയ്യാന്മുതിർന്നതെന്നുമാണ് ഇയാൾ പൊലിസിൽ നൽകിയ മൊഴി.തന്നെ തേച്ചിട്ടു പോയ സാഹിദയെ അപായപ്പെടുത്താൻ പലസന്ദർഭങ്ങളിലും കാത്തുനിന്നുവെന്നും എന്നാൽ പറ്റിയ അവസരങ്ങൾ ലഭിച്ചില്ലെന്നും ഇയാൾ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഒടുവിലാണ് തളിപറമ്പ് നഗരത്തിൽവെച്ചു കൃത്യം നടത്താൻതീരുമാനിച്ചത്.




