- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചെടുത്ത സ്വർണത്തിൽ നിന്നും ഒരു ഭാഗം സ്വർണ പണിക്കാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ ശ്രമിച്ചു! കണ്ണൂരിൽ കടുവയെ കിടുവ പിടിച്ചു; സ്വർണ കടത്തുകാരനിൽ സ്വർണം അടിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
കണ്ണൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നും സ്വർണകടത്തുകാരിൽ നിന്നും പിടികൂടിയ സ്വർണത്തിലെ ഒരു ഭാഗം അടിച്ചു മാറ്റാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കുടുങ്ങി. മട്ടന്നുരിലെ സ്വർണ പണിക്കാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കണ്ണൂർ വിമാന താവളത്തിലെ എയർ കസ്റ്റംസ് വിഭാഗത്തിലെ സൂപ്രണ്ടിനെയും ഇൻസ്‌പെക്ടറെയുമാണ് മാറ്റിയത്.
ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരാണ് ഇരുവരും . അച്ചടക്ക നടപടിയുടെ ഭാഗ്രമായി ഇവരെ രാജ്യത്തിന്റെ ഒരു വിമാന താവളത്തിനും ഇനി നിയോഗിക്കരുതെന്നും കസ്റ്റംസ് ജി.എസ്.ടി ചീഫ് കമ്മിഷണറുടെ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഭരണപരമായ കാരണങ്ങളാണ് സ്ഥലം മാറ്റുന്നതിന് പിന്നിലെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. പിടിച്ചെടുത്ത സ്വർണത്തിൽ നിന്നും ഒരു ഭാഗം സ്വർണ പണിക്കാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ഒരാഴ്‌ച്ച മുൻപ് ഷാർജയിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് ക്യാപ്‌സുൾ രൂപത്തിലുള്ള സ്വർണ മിശ്രിതം ഡി.ആർ.ഐ പിടികൂടിയത്. ഇതു പിന്നീട് നിയമാനുസൃതമായി എയർ കസ്റ്റംസിന് കൈമാറുകയായിരുന്നു. മട്ടന്നുരിലെ സ്വർണപണിക്കാരന്റെയുത്താണ് സ്വർണം വേർതിരിച്ചെടുക്കാനും അളവു സംബന്ധിച്ച സർട്ടിഫിക്കറ്റിനും വേണ്ടി രണ്ടു എയർ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത് വേർതിരിച്ചെടുത്ത സ്വർണത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവയ്ക്കാനും ബാക്കി സ്വർന്നത്തിന് സർട്ടിഫിക്കറ്റുകൾ നൽകാനും ഉദ്യോഗസ്ഥർ ഭീഷണി സ്വരത്തിൽ നിർദ്ദേശിക്കുകയായിരുന്നു.
സ്വർണ പണിക്കാരൻ ഇതനുസരിച്ച് 87 ഗ്രാം സ്വർണം മാറ്റി വെച്ചു. ഇതിനു ശേഷം താൻ കുടുങ്ങുമോയെന്ന ആശങ്കയിൽ സ്വർണ പണിക്കാരൻ വിമാന താവളത്തിലെ കസ്റ്റംസ് അസി.കമ്മിഷണറെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഇടപെട്ടു കള്ളക്കളി പൊളിച്ചത് വകുപ്പുതല നടപടിയിലുടെ മാറ്റി വെച്ച 87 ഗ്രാം സ്വർണം പിടിച്ചെടുക്കുകയും ഇതു കണക്കിൽ ചേർക്കുകയും ചെയ്തു. തുടർന്ന് വകുപ്പുതല അന്വേഷണം നടത്തി കസ്റ്റംസ് പ്രിവന്റീവ് ഓഫിസർ സി.ജി.എസ്.ടി കമ്മിഷണർക്കു റിപ്പോർട്ടു നൽകുകയായിരുന്നു.
ഇതേ തുടർന്നാണ് രണ്ടു ദിവസം മുൻപ് ഇരുവരെയും സ്ഥലം മാറ്റിയത്. നേരത്തെയും സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം വെട്ടിക്കാൻ ശ്രമിച്ച രണ്ടു ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്