കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ ബീഡി ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികൾ പൊലിസ് പിടികൂടി. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. പിടിയിലായത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡിയാണ് ഇവരിൽ നിന്നും പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് ജയിൽ വളപ്പിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു. പക്ഷേ ഇവർ ഒന്നും വെളിപ്പെടുത്തിയില്ല. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയില്ല. ജില്ലാ ജയിലിലും സെൻട്രൽ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും നേരത്തെ പരാതിയുയുർന്നിരുന്നു.

ഇതിനിടെയിൽ കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെ പതിനൊന്നും ബ്ളോക്കിനു സമീപത്തു നിന്നും സ്്മാർട്ട് ഫോണും പിടികൂടിയിരുന്നു. ഈസാഹചര്യത്തിലാണ് ജയിൽവളപ്പിൽ പൊലിസ് നിരീക്ഷണം ശക്തമാക്കിയത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരികഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെ പത്താംബ്ളോക്കിൽ തടവുകാരനായി എത്തിയിരുന്നു. ആകാശും കൂട്ടാളിയായ ജിജോ തില്ലങ്കേരിയും കാപ്പ തടവുകാരായാണ് പത്താംബ്ളോക്കിലെത്തിയത്.

ഈ സാഹചര്യത്തിൽകണ്ണൂർ ടൗൺ പൊലിസ് പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ജയിലിൽ തടവുകാരെ കാണുന്നതിനായി എത്തുന്നവരെ കർശന പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. ഇങ്ങനെ പരിശോധിക്കുന്നതിനിടെയാണ്തടവുകാർക്ക് ബീഡി എത്തിച്ച രണ്ടു പേർ കൂടി കുടുങ്ങിയത്. നാലുമാസങ്ങൾക്കു മുൻപ് ജയിലിലേക്ക് രണ്ടുകിലോ കഞ്ചാവ് കടത്തിയതിന് കാസർകോട് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിലായിരുന്നു. പച്ചക്കറികൾക്കിടെയിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്.

ജയിലിലെ അടുക്കളയിൽ നിന്നാണ് ഒളിപ്പിച്ചവെച്ച നിലയിൽ കഞ്ചാവ് പിടികൂടിയത്. ഈസംഭവം മേലധികാരികൾക്ക് കൃത്യസമയത്ത് റിപ്പോർട്ടു ചെയ്തില്ലെന്ന ആരോപണത്തെതുടർന്ന് ജയിൽ സൂപ്രണ്ടിനെ ജയിൽ ഡി.ജി.പി അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.