- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരിൽ മുൻകരുതൽ അനിവാര്യം
കണ്ണൂർ : ലോക് സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് ശേഷം കണ്ണൂർ , വടകര പാർലമെന്റ് മണ്ഡലങ്ങളിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയെന്ന വിലയിരുത്തൽ സജീവം. ഈ സാഹചര്യത്തിൽ പൊലീസ് കരുതൽ ശക്തമാക്കിയിട്ടുണ്ട്.
വടകര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നതും തലശേരി താലൂക്കിലെ പ്രദേശങ്ങളിലാണ് അക്രമം കൂടുതൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയെന്നാണ് റിപ്പോർട്ട് കോഴിക്കോട് ജില്ലയിലെ വടകരയിലും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളും അക്രമ ഭീഷണിയുടെ നിഴലിലാണ്. ബോംബു രാഷ്ട്രീയത്തെ പാർട്ടി നേതാക്കൾ പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും അണികൾ അതു ചെവി കൊള്ളാൻ തയ്യാറാകുന്നില്ല. പാർട്ടി ഗ്രാമങ്ങളിൽ സജീവമായി ഇപ്പോഴും ബോംബു നിർമ്മാണവും സംഭരണവും നടക്കുന്നുണ്ടെന്നാണ് വിവരം.
പൊലിസ് റെയ്ഡ് നടക്കുന്നുണ്ടെങ്കിലും റെയ്ഡ് വിവരം മുൻകൂട്ടി ചോരുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട ബോംബുകൾ മാത്രമേ പിടികൂടാൻ കഴിയുന്നുള്ളു. പാനൂർ മുളിയത്തോട് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനെയും പരുക്കേറ്റവരെയും പാർട്ടി പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഇവർക്ക് ചികിത്സാ സഹായവും നിയമ സഹായവും ലഭിക്കുന്നത് സിപിഎം പരോക്ഷ പിൻതുണയിലാണ്.
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 1998-ന് ശേഷം കണ്ണൂർ ജില്ലയിൽ കൊല്ലപ്പെട്ടത് 10 പേരാണ്. ഇതിൽ ആറു പേർ സിപിഎമ്മുകാരും നാലു പേർ ബിജെപി പ്രവർത്തകരുമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ താരതമ്യേനെ കുറഞ്ഞിരുന്നുവെങ്കിലും 250 ബോംബുകൾ പൊലിസ് റെയ്ഡുകളിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകളുമുണ്ട്.
പാനൂർ , കൊളവല്ലൂർ, തലശേരി പൊലിസ് സ്റ്റേഷൻ പരിധിക്കുള്ളിൽ 25 ബോംബുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പൊലിസ് റെയ്ഡിൽ കണ്ടെടുത്തത് ഐസ് ക്രീം, സ്റ്റീൽ , കെട്ടു ബോംബുകൾ എന്നിവയാണ് കൂടുതലായി നിർമ്മിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകൾ, താമസമില്ലാത്തതോ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതോ ആയ വീടുകൾ, പുഴയോരതുരുത്തുകൾ എന്നിവടങ്ങളിലാണ് ബോംബു നിർമ്മാണം നടക്കുന്നത്.
ഇവ പോളിത്തീൻ കവറിലോ പിവിസി പൈപ്പിലോയാക്കി കലുങ്കിനടിയിലോ കുറ്റിക്കാടുകളിലോ പ്രദേശിക പ്രവർത്തകരുടെ വീടിന്റെ തട്ടിൻപുറങ്ങളിലോ സൂക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ നേതൃത്വം നൽകുന്ന ഇത്തരം ബോംബു നിർമ്മാണങ്ങളെ ഒരു കാലത്ത് സിപിഎം തള്ളി പറഞ്ഞിരുന്നുവെങ്കിലും ഈ സംഘങ്ങൾ ഇപ്പോഴും സജീവമാണ്.
പാനൂർ ചെറ്റക്കണ്ടിയിൽ ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ടു പേർക്ക് സ്മാരക മന്ദിരം നിർമ്മിച്ചത് സിപിഎമ്മാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മന്ദിരം ഉദ്ഘാടനം ചെയ്തതോടെ ഇവരും രക്തസാക്ഷി പട്ടികയിലേക്ക് ഉയരുകയായിരുതു.