- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ വ്യാപക ലഹരി ഉപയോഗം; പച്ചക്കറി കൊണ്ടുവന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും കഞ്ചാവ് കടത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ജയിലിലെ താൽക്കാലിക ജീവനക്കാർക്ക് ഗൂഗിൾ പേ വഴി പണം എത്തിയതായും കണ്ടെത്തൽ; രാഷ്ട്രീയ തടവുകാർ വാഴുന്ന ജയിൽ പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് മടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടെയിൽ വ്യാപകമായ ലഹരി ഉൽപന്നങ്ങളെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജയിലിലെ താൽക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലിസ്അന്വേഷണം നടത്തിവരുന്നത്. ജയിൽകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില താൽക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്.
ഇവർ നടത്തിയ ഫോൺകോളുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസംജയിലിൽ പച്ചക്കറിയെത്തിച്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷംമാത്രമേജയിലിനകത്തേക്ക് സാധനങ്ങൾ കടത്തിവിടുകയുള്ളൂ.
എന്നാൽ ഇവരുടെ കണ്ണുവെട്ടിച്ച് ജയിലിനികത്തേക്ക് കഞ്ചാവ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. പച്ചക്കറി കൊണ്ടു വന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ കഞ്ചാവെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. ജയിലിൽ കഞ്ചാവെത്തിച്ച പച്ചക്കറി വണ്ടി കാസർകോട് ജില്ലയിലെ ഒരു സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് പൊലിസ്അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
കനത്തസുരക്ഷയുണ്ടായിട്ടും ഇപ്പോഴും മതിലിന്റെ മുകളിലൂടെയാണ് ജയിലിനകത്തേക്ക് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് എത്തിക്കേണ്ടതിന്റെ ദിവസത്തിന്റെ തലേദിവസം രാത്രി സമയവും സ്ഥലവും വിതരണക്കാരന്വാട്സ് ആപ്പ് വഴി മെസേജ് അയക്കുകയോ വിളിച്ചു പറയുകയോ ചെയ്യും ഇതുപ്രകാരമാണ് വിതരണക്കാരൻ എത്തുന്നത്. ആളുകളുടെ ശ്രദ്ധഅധികം പതിയാത്ത സ്ഥലത്തെത്തി കൈയിൽ കരുതിയ പൊതി മതിൽ വഴി എറിയും. ജയിൽ കോംപൗണ്ടിൽ ചെന്നു വീഴുന്ന പൊതിസമയവും സന്ദർഭവും നോക്കി തടവുകാർ പോയി എടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ വഴിയെത്തുന്ന കഞ്ചാവും ഫോണുകളും നിരവധി തവണ ജയിൽ ജീവനക്കാർ പിടികൂടിയിട്ടുണ്ട്.
ജീവനക്കാർ അറിയാതെ ശൗചാലയത്തിനുള്ളിലും കട്ടിലിന്റെ അടിയിലും മറ്റുപതുങ്ങിയിരുന്നാണത്രെ തടവുകാാർ ഫോൺ വിളികൾ നടത്താറുള്ളത്. ജീവനക്കാർ അറിയാതെ നിരവധി തടവുകാരാണ് ഫോണുകൾ ഉപയോഗിക്കുന്നത്.കാര്യമായ പരിശോധന നടത്താതാണ് ജയിലിനുള്ളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രണ്ടു ദിവസം മുൻപ് ജയിലിൽ തടവുകാർക്കിടെയിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു.
ഇതിനു ശേഷം തടവുകാർക്കിടെയിൽപരിശോധന നടത്താൻ ജയിൽ ഉദ്യോഗസ്ഥർ മടികാണിക്കുകയാണ്.അനുവദനീയിമായതിൽ കൂടുതൽ തടവുകാരാണ് ഇപ്പോൾകണ്ണൂർ സെൻട്രൽജയിലിലുള്ളത്. സൗമ്യവധക്കേസിലെ പ്രതിഗോവിന്ദച്ചാമിയുൾപ്പെടെ ജയിലിലുണ്ട്. ഇതുകൂടാതെ നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും മയക്കുമരുന്ന് കേസിലെ പ്രതികളും കണ്ണൂരിൽ കഴിയുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്