- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ യുവാവിന്റെ ദുരൂഹ മരണം; പിന്നിൽ മയക്കുമരുന്ന് റാക്കറ്റാണെന്ന ആരോപണവുമായി നാട്ടുകാർ; അന്വേഷണം തുടങ്ങി പൊലീസ്; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കു അയച്ചു; ഫലം പുറത്തുവന്നാലേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് മാഫിയ അതിശക്തമായിപിടിമുറുക്കുന്നു. മയക്കുമരുന്ന്റാക്കറ്റിന്റെ നീരാളി കൈകൾ യുവാക്കളെയാണ് പിടികൂടുന്നത്. ഈയ്യാമ്പാറ്റകളെപ്പോലെയാണ് ഇവരുടെ വലയിൽപ്പെട്ട യുവാക്കൾ മൃത്യുവിന് കീഴടങ്ങുന്നത്. കണ്ണൂർ നഗരത്തിലെ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിൽ
മയക്കുമരുന്ന് റാക്കറ്റിന്റെകെണിയിൽപ്പെട്ട ഒരു യുവാവിന്റെ ജീവൻകൂടി പൊലിഞ്ഞു. കണ്ണൂർ സിറ്റി സ്വദേശി സൽമനുൽ ഹാരിസിന്റെ(29) മരണത്തിനു പിന്നിലാണ് മയക്കുമരുന്ന് മാഫിയയുടെ നീരാളികൈക്കകളുണ്ടെന്ന ഞെട്ടിക്കുന്നവിവരംപുറത്തുവരുന്നത്.
ലഹരിമരുന്ന് ഉപയോഗിച്ചതാണ് യുവാവിന്റെ മരണകാരണമെന്നാണ് പൊലിസ് നൽകുന്ന സൂചന. എന്നാൽ ഈക്കാര്യം സ്ഥിരീച്ചിട്ടില്ല. അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.യുവാവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഈപരിശോധന ഫലം പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ചു വ്യക്തതവരുവെന്നുമാണ് പൊലിസ് പറയുന്നത്. അതേ സമയം യുവാവിന്റെ മരണത്തിൽ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കഴിഞ്ഞ ഏപ്രിൽ പതിനെട്ടാംതീയ്യതി വീട്ടിൽനിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള വീട്ടിൽവച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെ നിന്നും രണ്ടുയുവാക്കളാണ് സൽമാനെ ആശുപത്രിയിലെത്തിച്ചതെന്നുംകുടുംബവുമായി ബന്ധമുള്ളവർ പറയുന്നു. പിന്നീട് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടതായി ആരോപണമുണ്ട്.
ഈക്കാര്യത്തിൽ അന്വേഷണം വേണമെന്നുംവീട്ടിൽ നിന്നുംഇറക്കികൊണ്ടു പോയവർ യുവാവിന് നിർബന്ധിച്ചു ലഹരിമരുന്ന് നൽകിയതാണെന്നും ഇവർ ആരോപിച്ചു.
കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്നു നേരത്തെ പൊലിസ്അന്വേഷണത്തിൽ വ്യക്തമായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും പിന്നീട് കാരിയർമാരായി മാറുകയാണ് ചെയ്യുന്നത്. സിന്തറ്റിക്ക് മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാവുകയും മരണത്തിനിടയാക്കുകയും ചെയ്യുമെന്നാണ് മെഡിക്കൽ വിദഗ്ദ്ധർ പറയുന്നത്.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഇതുവരെ പത്തോളം യുവാക്കൾ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞിട്ടുണ്ടെന്നാണ് പൊലിസ്റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചുകേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നത്.




