കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ അർബൻ നിധിയെന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ നിക്ഷേപ സമാഹരണം നടത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്ന പരാതിയിൽ ഡയറക്ടർമാരായ രണ്ടു തൃശൂർ സ്വദേശികളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയത്. കണ്ണൂർ അർബൻ നിധിലിമിറ്റഡ് അനുബന്ധ സ്ഥാപനമായ എം ടി. എം എന്ന സ്ഥാപനങ്ങളുെ ഡയറക്ടർമാരായ ഗഫൂർ, ഷൗക്കത്ത് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തതിനു ശേഷം ചോദ്യം ചെയ്തു അറസ്റ്റു രേഖപ്പെടുത്തിയത്.

കണ്ണൂർ ജില്ലയിലെവിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇതിനകം 22 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചത്.കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ മാത്രം ആറുപരാതികൾ നിലവിലുണ്ട്. കണ്ണൂർ റെയ്ഞ്ച് ഐജി രാഹുൽആർ. നായരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്ണ ഉയർന്ന പലിശയും ജോലി വാഗ്ദാനം ചെയ്താണ് സാധാരണക്കാർ മുതൽ വൻകിടക്കാരിൽ നിന്നും വരെ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി.കണ്ണൂർ നഗരത്തിലെചില ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങി നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഇവരം.

പൊതുമേഖലാ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ വൻതുക ആദായ നികുതി നൽകേണ്ടി വരുമെന്നും ഇതു ഒഴിവാക്കാനായി തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തണമെന്നുമാണ് ഇവർ നിക്ഷേപം സ്വീകരിക്കാനായി പ്രലോഭിപ്പിച്ചിരുന്നത്. ഉയർന്ന പലിശ മോഹിച്ചു ട്രഷറിയിൽ നിന്നും പിൻവലിച്ചു 34ലക്ഷം നിക്ഷേപിച്ച ഒരു വിരമിച്ച ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും. തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയതെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. കാലാവധികഴിഞ്ഞിട്ടും മുതലോ പലിശയോ ലഭിക്കാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരസ്യമായി രംഗത്തു വന്നത്.

പണം നിക്ഷേപിച്ചു ആദ്യമാസങ്ങളിൽ ചിലരുടെ അക്കൗണ്ടിൽ പലിശയെത്തിച്ചു സ്ഥാപനം വിശ്വാസ്യത ഊട്ടിയുറപ്പിച്ചിരുന്നുവെങ്കിലും പിന്നീടത്് നിലയ്ക്കുകയായിരുന്നു. ആദ്യമാസങ്ങളിൽ കൃത്യമായി പലിശ നൽകിയതിലൂടെ കൂടുതൽ നിക്ഷേപം വാങ്ങിയെടുക്കാനും അർബൻ നിധി അധികൃതർക്ക് കഴിഞ്ഞു. എന്നാൽ നിശ്ചയിച്ച തീയതിക്ക് പണം തിരിച്ചു നൽകുമെന്നു പറഞ്ഞ കമ്പിനി വാക്കുമാറിയപ്പോഴാണ് നിക്ഷേപകരിൽ പലരും പരസ്യമായി രംഗത്തു വന്നത്. ഇതിനിടെ തട്ടിപ്പിനിരയായെന്നു ബോധ്യപ്പെട്ട ഏജന്റുമാരും ജീവനക്കാരും ഇന്നലെ സ്ഥാപനത്തിന്റെ മുന്നിലെത്തി പ്രതിഷേധിച്ചു.

കോടികളുടെ നിക്ഷേപ തട്ടിപ്പു നടന്നതായി പരാതി ഉയർന്നകണ്ണൂർഅർബൻനിധിയെന്ന സ്ഥാപനത്തിന്റെഏജന്റുമാർവെട്ടിലായിരിക്കുകയാണ്. കണ്ണൂർറെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ആദർശ് ആർക്കേഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ അർബൻ നിധിയെന്ന സ്ഥാപനം നിക്ഷേപകർക്ക് ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഏജന്റുമാർ മുഖേനെ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചത്. കലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു നിക്ഷേപകർക്ക്ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. ഏജന്റുമാർ മുഖേനെയാണ് സ്ഥാപനം വൻതോതിൽ നിക്ഷേപം സ്വീകരിച്ചത്. പന്ത്രണ്ടുശതമാനം വരെയാണ് ഇവർ പലിശ വാഗ്്ദ്ധാനം ചെയ്തത്. ബാങ്കുകളിൽനിക്ഷേപിച്ചാൽ ആദായ നികുതി നൽകേണ്ടി വരുമെന്നും ഇവിടെ നിക്ഷേപിച്ചാൽ അതു ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.

നിലവിൽ ഇൻഷൂറൻസ് ഏജന്റായി പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള നിരവധി പേരാണ് സ്ഥാപനത്തിന്റെ ഏജന്റുമാരായി പ്രവർത്തിച്ചത്. വലിയ തോതിൽ നിക്ഷേപം കൊണ്ടുവന്നാൽ ഇവർക്ക് സ്ഥാപനത്തിൽ സ്ഥിരം ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം, ഇതേ തുടർന്ന് പലരും ഏറെ അധ്വാനിച്ചാണ് വൻതുക വാങ്ങിസ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ സ്ഥാപന ഉടമകൾ മുങ്ങിയെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് നിക്ഷേപകർ ഏജന്റുമാരോടാണ് തങ്ങളുടെ പണംആവശ്യപ്പെടുന്നത്. സ്ഥിരം ജോലി ലഭിച്ചില്ലെന്നു മാത്രമല്ല നിക്ഷേപകർ തങ്ങളോട് പണംആവശ്യപ്പെടുന്നതും ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതിനിടെ സ്ഥാപനത്തിന്റെ ഡയറക്ടർമാ്െ്രന്നു പറയപ്പെടുന്ന കെ. എ ഗഫൂർ,ഷൗക്കത്തലി എന്നിവരെ കുറിച്ചു യാതൊരുവിവരവുമില്ലെന്നാണ് പൊലിസ് പറയുന്നത്.

കണ്ണൂർ അർബൻ നിധിയെപ്പോലെ സമാനരീതിയിൽ പ്രവർത്തിക്കുന്ന ഒൻപതോളം ധനകാര്യ സ്ഥാപനങ്ങൾ കണ്ണൂരിലുണ്ട്.അവയിൽ പണം നിക്ഷേപിച്ചവരൊക്കെ തന്നെ ആശങ്കയിലുണ്ട്. ഈസ്ഥാപനങ്ങൾ തകരാനിടയുണ്ടോയെന്നു ചോദിച്ചുകൊണ്ടു നിരവധി ഫോൺകോളുകളാണ് പൊലിസ് സ്റ്റേഷനിലെത്തുന്നത്. കണ്ണൂർ അർബൻ നിധിയിൽ പണം നിക്ഷേപിച്ചതു കള്ളപണമാണെന്ന സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. പലരും പരാതി നൽകാൻ മടികാണിക്കുന്നത് ഇതുകാരണമാണെന്നാണ് പൊലിസ് വിലയിരുത്തൽ. ഇത്തരത്തിൽ ഒൻപതോളം സ്ഥാപനങ്ങളാണ് കേന്ദ്രസഹകരണ വകുപ്പിന്റെ അംഗീകാരമുണ്ടെന്നു പറഞ്ഞു പ്രവർത്തിക്കുന്നത്. ഇതിൽ അഗ്രികൾച്ചറൽ ക്രഡിറ്റ് സംഘങ്ങളുമുണ്ട്.