- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃവീട്ടിൽ ജീവൻ പൊലിയുന്ന യുവതികൾക്കിടയിലേക്ക് ഒരാൾ കൂടി; കണ്ണൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവായ 24കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സൂര്യക്ക് നിരന്തര പീഡനമേൽക്കേണ്ടി വന്നെന്ന് യുവതിയുടെ വീട്ടുകാരുടെ പരാതി; ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്തു പൊലീസ്
തിരുവനന്തപുരം: ഭർത്താവിന്റെ വീട്ടിൽ യുവതികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ അനുദിനം വർധിച്ചു വരികയാണ് ഈ ലിസ്റ്റിലേക്ക് ഒരു യുവതി കൂടി എത്തി. കണ്ണൂരിൽ നിന്നും പുറത്തുവരുന്നത് ദാരുണമായ വാർത്തയാണ്. കണ്ണൂർ കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭർത്താവ് രാഗേഷിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
ഈ മാസം മൂന്നാം തിയതിയാണ് സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൂര്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് സൂര്യ അവസാനമായി പെരുവാമ്പയിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ എത്തിയത്. അവിടെ നിന്നും നിരന്തരം പീഡനം ഉണ്ടാകാറുണ്ടെന്ന് മകൾ പറഞ്ഞതായി അമ്മ പറയുന്നു.
ഇക്കഴിഞ്ഞ മൂന്നാം തീയതി ഉച്ചയ്ക്കാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ജനുവരി 9നാണ് സൂര്യയും കരിവെള്ളൂർ കൂക്കാനത്തെ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് 9 മാസം പ്രായമുള്ള കുട്ടിയുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ