- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഇനി ഒളിച്ചിരിക്കാൻ കഴിയില്ല; ഇടതുസൈബർ പോരാളി സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘത്തിന് ചുക്കാൻ പിടിക്കുന്ന വില്ലൻ; ജാമ്യത്തിൽ ഇറങ്ങിയപ്പോഴും അതീവഗുരുതര കേസുകളിൽ പെട്ടു; അർജുൻ ആയങ്കിയെ കാപ്പയിൽ കുരുക്കാൻ പൊലീസിന്റെ പുതിയ നീക്കം
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ, പിടിയിലായ അർജുൻ ആയങ്കിയെ കാപ്പയിൽ കുരുക്കാൻ കണ്ണൂർ പൊലീസ് നീക്കം. നേരത്തെ ഇതിനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.സോഷ്യൽ മീഡിയയിൽ ഇടതു സൈബർപോരാളിയായി അറിയപ്പെട്ടിരുന്ന അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ സ്വർണകള്ളക്കടത്ത് സംഘങ്ങളിൽ നിന്നും സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിന് ചുക്കാൻ പിടിച്ചിരുന്നതെന്ന വിവരം പുറത്തുവന്നതോടെയാണ് കണ്ണൂർ സിറ്റി പൊലിസ് പുതിയ നീക്കം നടത്തുന്നത്.
അർജുൻ ആയങ്കിയെ പൂട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും കാപ്പ ചുമത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ പേരിലുള്ള സ്വർണക്കടത്ത് കേസുകൾ കാപ്പയുടെ പരിധിയിൽ വരില്ലെന്ന അർജുൻ ആയങ്കിയുടെ വാദം ട്രിബ്യൂണൽ പരിഗണിക്കുകയായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ വേളയിൽ അതീവഗുരുതരമായ സ്വർണക്കടത്ത് കേസുകളിൽ അർജുൻ ആയങ്കി ചുക്കാൻ പിടിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ കുരുക്കുകൾ മുറുക്കാനൊരുങ്ങുകയാണ് പൊലീസ്.
കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റു ചെയ്തതിനു ശേഷം, ജാമ്യത്തിൽ ഇറങ്ങിയ അർജുൻ കാക്കനാട് ജയിലിൽ വെച്ചു പരിചയപ്പെട്ട എറണാകുളം സ്വദേശികളെ ഒപ്പം കൂട്ടി പുതിയ സംഘം രൂപീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വാടക വീടെടുത്ത് താമസിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
സംഘത്തിലുള്ളവരെ പൊലീസ് പിടികൂടിയതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലുള്ള തന്റെ റിസോർട്ടിൽ താമസിപ്പിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് ഇവർക്ക് ഒളിവിൽ പോകാനുള്ള സൗകര്യവുമൊരുക്കി. കഴിഞ്ഞ ഓഗസ്റ്റ് 11ന് കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും അനധികൃത സ്വർണം കവർച്ച ചെയ്യാനായെത്തിയ അർജുൻ ആയങ്കിയുടെ കവർച്ചാ സംഘത്തിലെ(പൊട്ടിക്കൽ) അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച്ച ചെയ്ത സ്വർണവും പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ്.
കേരളത്തിലെ വിമാനതാവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലിസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതോടെ നേരത്തെ ശുപാർശ ചെയ്തിരുന്ന കാപ്പ ആയങ്കിക്കെതിരെ ചുമത്താനുള്ള നീക്കങ്ങളും പൊലീസ് സജീവമാക്കിയിരിക്കുകയാണ്.
കണ്ണൂരിലെ മലയോര ഗ്രാമമയ കരുവഞ്ചാലിലാണ് അർജുൻ ആയങ്കിയും സംഘവും ഒളിവിൽ താമസിച്ചത്. രാമനാട്ടുകരയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് പ്രതിയാക്കിയതിനെ തുടർന്ന് പരിയാരത്തെ കുളപ്പുറത്തെ കുന്നിന്മുകളിൽ നിന്നാണ് അർജുൻ ആയങ്കിയുടെ ചുവന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. നമ്പർ പ്ളേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു കാർ.
ഇതേ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർ കരിവെള്ളൂരിലെ വെള്ളോറയിലെത്തിയിരുന്നു. കരിവെള്ളൂർ കൊഴുമ്മൽ കാഞ്ഞിരക്കമുക്കിലെ ഒരു വീട്ടിൽ ഒന്നരമണിക്കൂറോളം സംഘം പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടു വരുന്നതിനിടെയിൽ ഏപ്രിൽ മൂന്നിന് കൊടകര ദേശീയ പാതയിൽനിന്നും വാഹനം തടഞ്ഞു നിർത്തി മൂന്നരകോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണവും പയ്യന്നൂർ ഭാഗത്ത് എത്തിയിരുന്നു.
ഈ സംഭവത്തിൽ അറസ്റ്റിലായ പയ്യന്നൂർ കാറമ്മേൽ സ്വദേശി അബ്ദുൽസലാം, കണ്ണൂർ സ്വദേശി ഷിഗിൽ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഈ പണമെത്തിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. ഇതേ തുടർന്നാണ് അന്വേഷണ സംഘത്തിലെ സി. ഐ പി.സി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ പൊലിസിന്റെ സഹകരണത്തോടെ എട്ടുപേരെ ചോദ്യം ചെയ്തത്. എഴുപത് ലക്ഷത്തിന്റെ ഇടപാടുകൾ പയ്യന്നൂർ കേന്ദ്രീകരിച്ചു നടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇതിനിടയിലാണ് രാമനാട്ടുക്കര കേസിന്റെ അന്വേഷണവും പയ്യന്നൂർ മേഖലയിലെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്