- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ പ്രണയ ചതിയിലാക്കി പീഡപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ഹോബി; കമ്പ്യൂട്ടർ വിദഗ്ധൻ കരാട്ടെ ജോണിക്ക് കുടുക്കായി കോടതി ഇടപെടൽ; പൂവാറിലെ ക്രിമിനലിനെ സംരക്ഷിക്കുന്നത് ആര്?
തിരുവനന്തപുരം: പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിലൂടെ വിൽക്കുന്ന കുപ്രസിദ്ധ കുറ്റവാളിയായ കംപ്യൂട്ടർ വിദഗ്ധൻ കരാട്ടേ ജോണിയെന്ന പൂവാർ ജോണി പ്രതിയായ പീഡന കേസിൽ സൈബർ ലാബ് റിപ്പോർട്ട് ഹാജരാക്കാൻ ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി അന്ത്യശാസനം നൽകി. പല ആവർത്തി ആവശ്യപ്പെട്ടിട്ടും റിപ്പോർട്ടു ഹാജരാക്കാതെ വിചാരണ തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് ഫോറൻസിക് ലബോറട്ടറി ഡയറക്ടറെ കോടതി രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം ഫോറൻസിക് ലാബ് ഡയറക്ടർ സെപ്റ്റംബർ 13 ന് റിപ്പോർട്ട് ഹാജരാക്കാനാണ് ജഡ്ജി റ്റി.പി. പ്രഭാഷ് ലാൽ ഉത്തരവിട്ടത്. കൃത്യത്തിനുപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണുകൾ , പെൻഡ്രൈവ് , ലാപ്‌ടോപ്പുകൾ , സി ഡികൾ , ഡിജിറ്റൽ ക്യാമറ , ഹാർഡ് ഡിസ്‌ക് , ഇന്റർനെറ്റ് എന്നിവയുടെ സൈബർ ലാബ് റിപ്പോർട്ട് ആണ് ഹാജരാക്കേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 (ബലാൽസംഗം) , ഐ റ്റി നിയമത്തിലെ 66 (എ) ( കുറ്റകരമായ വീഡിയോ നിർമ്മിച്ച് ഇന്റർനെറ്റിലൂടെ അയക്കൽ) എന്നീ കുറ്റങ്ങൾ 2021 ൽ വിചാരണക്കു മുന്നോടിയായി കോടതി പ്രതിക്ക് മേൽ ചുമത്തിയിരുന്നു.
സാക്ഷി വിസ്താര വിചാരണക്കായി 2022 ഫെബ്രുവരി 26 മുതൽ 7 തവണ കോടതി ആവശ്യപ്പെട്ടിട്ടും തൊണ്ടി മുതലുകളുടെ ഫോറൻസിക് റിപ്പോർട്ടു മാത്രം ലാബധികൃതർ ഹാജരാക്കുകയും സൈബർ ലാബ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലുമാണ് കോടതി ഉത്തരവ്. ഫെബ്രുവരി 26 , മാർച്ച് 21 , ഏപ്രിൽ 13 , ഏപ്രിൽ 30 , മെയ് 30 , ജൂൺ 15 , ജൂലൈ 6 എന്നീ തീയതികളിൽ കേസ് പരിഗണിച്ചിട്ടും റിപ്പോർട്ടു ഹാജരാക്കാത്തതിനാലാണ് കോടതി നിലപാട് കടുപ്പിച്ചത്.
കംപ്യൂട്ടർ വിദഗ്ദ്ധനും കരാട്ടെ ജോണി എന്നും പൂവാർ ജോണി എന്നും അറിയപ്പെടുന്ന പൂവാർ തിരുപുറം എരിക്കൽ വിളയിൽ ജോൺസൺ ( 35) ആണ് ചെന്നൈ വിജയനഗർ ബസ് സ്റ്റാന്റിന് സമീപം പിടിയിലായത്. എഗ്മൂർ കോടതിയിൽ ഹാജരാക്കിയശേഷം കോടതിയുടെ ട്രാൻസിറ്റ് വാറണ്ട് ഉത്തരവ് പ്രകാരം കഴക്കൂട്ടത്ത് എത്തിച്ച ഇയാളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരുന്നു.
2014 ൽ തുമ്പയിലെ ഒരു പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഈ ദിശയിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇത്തരം വിവരങ്ങൾ ലഭ്യമായത്. വിവാഹവാഗ്ദാനം നൽകി 2013 സെപ്റ്റംബർ മുതൽ 2014 മെയ് വരെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി വിവാഹിതനാണെന്നറിഞ്ഞപ്പോഴാണ് പൊലീസിനെ സമീപിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന സഹോദരനെ നേരിൽ കണ്ട് പ്രതി സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ലഭിച്ച രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ആറ്റിങ്ങൽ ഡിവൈ.എസ്‌പി. പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ വി.ഷിബുകുമാർ, എസ്‌ഐ.മാരായ എസ്.ശ്രീജിത്ത്, ഡി.ഗോപി തുടങ്ങിയവരും ഉണ്ടായിരുന്നു. 2017 ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്