- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിൽ ഇഡിക്ക് വടിവെട്ടി നൽകിയത് ക്രമക്കേടിൽ മനംമടുത്ത സഖാക്കൾ തന്നെ!
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് വൻ അഴിമതി ആണെന്നും അതിന്റെ ഭാഗമായി സാധാരണക്കാരായവർക്ക് പണം പോയി എന്നതും വസ്തുതയുള്ള കാര്യമാണ്. ബാങ്കിന്റെ തട്ടിപ്പിന് ഇരകളായി ജീവൻ നഷ്ടമായവർ ഏറെയുണ്ട് താനും. ഇതോടെ ഒരു വിഭാഗം സഖാക്കള് തന്നെ പാർട്ടിക്കെതിരായി. ഇവരാണ് ബാങ്കിലെ കൊടിയ അഴിമതി വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. ഇതിന്റെ പേർ ചിലരെ പുറത്താക്കിയാണ് പർട്ടി പ്രതികാരം തീർത്തത്.
എന്നാൽ പാർട്ടിക്കുള്ളിലെ തന്നെ ചിലർ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതാണ് ഇഡിക്ക് കരുവന്നൂരിൽ തുണയായി മാറിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചു സിപിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പാർട്ടിയിൽ നിന്നുതന്നെ ഇ.ഡിക്കു ചോർത്തിനൽകിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ മാത്രമേ ഈ രേഖ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളൂ.
31 പേജുള്ള ഇതിന്റെ പൂർണ രൂപം ഇ.ഡിക്കു കിട്ടിയിട്ടുണ്ടെന്നാണു പാർട്ടി മനസ്സിലാക്കിയ വിവരം. ഈ രേഖയുടെ അടിസ്ഥാനത്തിലാണു പി.കെ.ബിജുവിനെ അടക്കം ചോദ്യം ചെയ്തത്. അന്വേഷണം കമ്മീഷനുമായി വളരെ അടുത്ത ബന്ധമായിരുന്നു പി കെ ബിജുവിന് ഉണ്ടായിരുന്നത്. അതേസമയം ഇഡിക്ക് മുന്നിൽ അത്തരമൊരു അന്വേഷണ റിപ്പോർട്ടില്ലെന്ന വാദനമാണ് സിപിഎം നേതാക്കൾ ഉയർത്തിയത്. എന്നാൽ ഇ.ഡിയുടെ കൈവശം റിപ്പോർട്ട് ഉണ്ടെന്ന് വ്യക്തമായതാടെ പൂർണായും തടിതപ്പൽ സാധ്യമല്ലാത്ത അവസ്ഥയും ഉണ്ട്.
അന്വേഷണ കമ്മിഷനായി പാർട്ടി നിയോഗിച്ചിരുന്നതു പാർട്ടിയുടെ ജില്ലാ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനെയുമാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ചുമതലക്കാർക്കു വീഴ്ച പറ്റിയെന്നും ജില്ലാ നേതാക്കൾക്കു ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ. ഏത് വിഷയത്തിലാണ് ജാഗ്രത കുറവ് എന്നതിന് മറ്റു വിശദീകണങ്ങളാണ് നേതാക്കൾ ഇഡി മുമ്പാകെ നൽകിയത്.
2021 മേയിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ രേഖ ചർച്ച ചെയ്തിരുന്നു. 10 അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റാർക്കും കൊടുത്തിട്ടില്ല. പിന്നീട് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിൽ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ റിപ്പോർട്ടിന്റെ പൂർണരൂപം റിപ്പോർട്ട് ചെയ്തിരുന്നു. ഈ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റ് ഏരിയ കമ്മിറ്റികളിൽ ഉള്ളടക്കം മാത്രമാണു റിപ്പോർട്ട് ചെയ്തത്. സംസ്ഥാന കമ്മിറ്റിക്കും റിപ്പോർട്ട് കൈമാറിയിരുന്നു.
അതീവ രഹസ്യമായി സൂക്ഷിച്ച റിപ്പോർട്ട് മുഴുവനും എങ്ങനെ ഇ.ഡിക്കു ലഭിച്ചു എന്നതാണു നേതൃത്വത്തെ വലയ്ക്കുന്ന ചോദ്യം. റിപ്പോർട്ടുണ്ടെന്ന കാര്യം തൽക്കാലം നിഷേധിക്കാനാണു പാർട്ടിയുടെ തീരുമാനം. എന്നാൽ പാർട്ടി പത്രത്തിലും പത്രക്കുറിപ്പിലും കരുവന്നൂർ ബാങ്ക് അഴിമതിയുടെ പേരിൽ നടപടിയെടുത്തതായി പറയുന്നുണ്ട്. മാത്രമല്ല, റിപ്പോർട്ട് ഉള്ളതായി പി.െക.ഷാജൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചിട്ടുണ്ട്.
അതിനിടെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വൻ തുക ദുരൂഹമായി പിൻവലിച്ചതിന്റെ പേരിൽ പൊതുമേഖലാ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ ആദായനികുതി (ഐടി) വകുപ്പ് റെയ്ഡും കഴിഞ്ഞ ദിവസം നടന്നിരുന്നു. തുക പിൻവലിച്ച കാര്യം പാർട്ടി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ മറച്ചുവച്ചെന്്‌നാണ സൂചന. ഇതിനെ പേരിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തതായി സൂചനകളുണ്ട്. 3 കോടിക്കും 5 കോടിക്കും ഇടയിലുള്ള തുക പിൻവലിച്ചെന്നും അക്കൗണ്ടിൽ ഇപ്പോഴും കോടികളുടെ നിക്ഷേപമുണ്ടെന്നും വകുപ്പു കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ ഐടി റെയ്ഡ് ഇന്നലെ അർധരാത്രി വരെ നീണ്ടു.
വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 ഓളം ബാങ്ക് അക്കൗണ്ടുകളിലായി കണക്കിൽ പെടാതെ പണമിടപാടുകൾ നടത്തുന്നുവെന്നു കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിന്റെ അന്വേഷണത്തിനിടെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളിലേക്കും അന്വേഷണമെത്തിയത്. എംജി റോഡിലെ ബാങ്കിലെ അക്കൗണ്ടിൽ നിന്നു മാസങ്ങൾക്കു മുൻപു വൻ തുക ആരു പിൻവലിച്ചു, തുകയുടെ ഉറവിടമെന്ത്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം.
ബാങ്കിലെ അക്കൗണ്ട് രഹസ്യമല്ലെന്നാണു വിവരമെങ്കിലും നടന്ന ഇടപാടുകളുടെ വിവരം മറച്ചുവച്ചതു ദുരൂഹമായി തുടരുന്നു. വലിയ തുകകളുടെ ഇടപാടുകൾ അക്കൗണ്ടിലൂടെ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുതാര്യമാണെന്നും കണക്കുകൾ ഐടി വകുപ്പിനെയും തിരഞ്ഞെടുപ്പു കമ്മിഷനെയുമടക്കം കൃത്യമായി ബോധ്യപ്പെടുത്താറുണ്ടെന്നുമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്.