കൊച്ചി: കരുവന്നൂർ വിഷയത്തിൽ നടന്നത് ഉന്നത രാഷ്ട്രീയ നേതൃത്വം അറിഞ്ഞുള്ള തട്ടിപ്പാണെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ (ഇ.ഡി.) കുറ്റപത്രം. ഉന്നതരാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ 350 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പു കേസ് കേരളം കണ്ട ഏറ്റവും വലിയ സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ (ഇ.ഡി.) കുറ്റപത്രം വ്യക്തമാക്കുന്നത്.

അന്വേഷണം പൂർത്തിയാക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വർധിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിൽ പങ്കാളികളായവരുടെ പേരുകൾ എണ്ണിപറഞ്ഞു കൊണ്ടാണ് കുറ്റപത്രം. മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ജിജോർ, പ്രവാസി വ്യവസായി ജയരാജ് എന്നിവരുടെ രഹസ്യമൊഴികളുടെ വിശദമായ പകർപ്പും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ റബ്‌കോ കമ്മിഷൻ ഏജന്റ് എ.കെ.ബിജോയ്, സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്‌കുമാർ, സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ പി.ആർ.അരവിന്ദാക്ഷൻ, തട്ടിപ്പിന്റെ സൂത്രധാരനും വായ്പാ ഇടനിലക്കാരനുമായി പി.പി.കിരൺ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവർ അടക്കം 44 വ്യക്തികളും 10 സ്ഥാപനങ്ങളുമാണു പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നത്.

കേസിലെ മറ്റു പ്രതികൾ ഇവരാണ്: സ്വർണ വ്യവസായി അനിൽ ശിവാജി ജയ്ദാൽ, സതീഷ്‌കുമാറിന്റെ കൂട്ടാളി കെ.ബി.അനിൽകുമാർ, പുതുക്കാട് തൊട്ടിപ്പാൾ സ്വദേശിയായ വ്യവസായി രാജീവൻ ചീരമ്പത്ത്, കൊച്ചിയിലെ ഹോട്ടൽ വ്യവസായി ദീപക് സത്യപാലൻ, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ചന്ദ്രൻ, ബാങ്ക് ഭരണ സമിതിയംഗങ്ങളായിരുന്ന ടി.ബി.ബൈജു, എം.ബി.ദിനേശ്, അമ്പിളി മഹേഷ്, മിനി നന്ദൻ, കെ.വി.സുഗതൻ, എ.എം.അസ്ലം, എം.എ.ജിജോ റെജി, വായ്പയെടുത്തു തിരിച്ചടയ്ക്കാതിരുന്ന രമേശ്, ജേക്കബ് ചാക്കരി, കെ.പി.സുനിൽകുമാർ, ഒ.എച്ച്. ഗോപാലകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, എ.ജെ.പോൾസൺ, കെ.കെ.പ്രദീപ്, അലി സാബരി, ഡേവി വർഗീസ്, എം.ജെ.അബ്ദുൽ ഖാദർ, സണ്ണി ജേക്കബ്, സുരേഷ് ബാബു, പി.ബി.സതീഷ്, കെ.ടി. അനിരുദ്ധൻ, എം.എൻ.ബിജു, കെ.കെ.ദേവരാമൻ, ലളിത കുമാർ, സി.എ.ജോസി, ടി.ആർ.പൗലോസ്, ഖാദർ ഹുസൈൻ, മഹേഷ് പറമ്പിൽ, ഇ.സി.ആന്റോ, അനിത വിദ്യാസാഗർ, ചന്ദ്രിക ഗോപാലകുമാർ, ശാലിനി.

പ്രതിസ്ഥാനത്തുള്ള സ്ഥാപനങ്ങൾ: തേക്കടി റിസോർട്ട്, പെസോ മാർക്കറ്റിങ്, പെസോ ഇൻഫ്രാ, പെസോ മെഡികെയർ, ക്രീസ് നിധി, ലക്‌സ്വി ഹോട്ടൽ ആൻഡ് റിസോർട്ട്, ഗോഡ്വിൻ പാക്‌പെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, കാട്രിസ് ലൂമിനസ് ആൻഡ് സോളർ സിസ്റ്റം, ഫ്‌ളയോൺ കേബിൾസ്, വേദസൂത്ര ഹെർബൽസ്. ഈ സ്ഥാപനങ്ങളിലേറെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികൾ ബെനാമി പേരുകളിലാരംഭിച്ചവയാണ്. തട്ടിച്ചെടുത്ത പണമുപയോഗിച്ചു തുടങ്ങിയ ഈ സ്ഥാപനങ്ങളിലേക്കു വൻതോതിൽ കള്ളപ്പണമെത്തിച്ചു വെളുപ്പിച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.