- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപ പിടിച്ചെടുത്തു; അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 15 കോടിയുടെ രേഖകൾ; വ്യവസായി ദീപക്കിന്റെ വീട്ടിൽ നിന്നും അഞ്ചു കോടിയുടെ രേഖകളും; കരുവന്നൂർ റെയ്ഡിൽ പിടിച്ചെടുത്ത ബിനാമി ഇടപാട് രേഖകൾ പുറത്തുവിട്ടു ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം മുറുകുമ്പോൾ കൂടുതൽ പ്രതിരോധത്തിലാകുയാണ് സിപിഎം. സിപിഎം ഉന്നതിരിലേക്കാണ് അന്വേഷണം പോകുന്നത് എന്ന് വ്യക്തമാക്കുമ്പോൾ തന്നെ സ്ഹകരണ ബാങ്കുകൾ വഴി ബിനാമി ഇടപാട് നടത്തിയതിന്റെ കൂടുതൽ വിവരങ്ങളുടെ രേഖകളും കണ്ടെത്തിയെന്നാണ് ഇഡിയുടെ അവകാശവാദം.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടേയും വസ്തുക്കളുടെയും വിവരങ്ങൾ പുറത്തുവിട്ട് ഇഡി കുരുക്കു മുറുക്കുകയാണ്. കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിലാണ് ബിനാമി രേഖകൾ കണ്ടെടുത്തത്.
തൃശൂർ എസ് ടി ജൂവലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി രൂപയുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടിൽ നിന്നും അഞ്ചു കോടിയുടെ രേഖകളും കണ്ടെത്തി. 9 ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്നും ഇ ഡി പറഞ്ഞു.
അതേസമയം മുഖ്യപ്രതി പി സതിഷ് കുമാറിന് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകൾ ഉണ്ടെന്നാണ് ഇഡിയുടെ നിഗമനം. സിപിഎമ്മിന്റെ പേരെടുത്തു പറഞ്ഞു കൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കരുവന്നൂരിൽ മാത്രമല്ല, സിപിഎം നിയന്ത്രണത്തിലുള്ള മറ്റു സഹകരണ ബാങ്കുകളെയും കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചെന്ന് വ്യക്തമാക്കിയിരിക്കയാണ് അന്വേഷണ ഏജൻസി. സിപിഎം രാഷ്ട്രീയ നേതാക്കളെ കൂടാതെ പൊലീസിനെ ഉന്നതരും ഈ തട്ടിപ്പുകൾക്ക് ചൂട്ടു പിടിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇഡിയുടെ റിപ്പോർട്ട്. വായ്‌പ്പാ തട്ടിപ്പുകൾ നടന്നത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് സതീഷ് കുമാർ തട്ടിപ്പു നടത്തിയത്. കരുവന്നൂരിന് പുറമേ മറ്റു സഹകരണ ബാങ്കുകളിലും തട്ടിപ്പുകൾ നടന്നു. സിപിഎമ്മിന്റെ പേരെടുത്തു പററഞ്ഞു കൊണ്ടാണ് വിമർശനം. കരുവന്നൂരിൽ മാത്രമല്ല, മറ്റു ബാങ്കുകളിലും സമാനമായ തട്ടിപ്പു നടന്നുവെന്നും ഇഡി കോടതി റിപ്പോർട്ടിൽ വ്യക്തമാക്കി.
പി സതീഷ്‌കുമാർ കള്ളപ്പണം വെളുപ്പിച്ച രീതി എങ്ങനെയാണെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ വായ്പയെടുത്തു തിരിച്ചടവ് മുടങ്ങിയവരുടെ വിവരങ്ങളാണ് സതീഷ് ആദ്യം ശേഖരിച്ചത്. ഏജന്റുമാർ മുഖേന ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തന്റെ ഉടമസ്ഥതയുള്ള കള്ളപ്പണം ഉപയോഗിച്ചു ഇവരെ തിരിച്ചടവിന് സഹായിക്കും. അങ്ങനെ വായ്‌പ്പകൾ അടയ്ക്കുമ്പോൾ ഈടുവെച്ച ആധാരം സിപിഎം നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിൽ പണയം വെക്കുകയാണ് ചെയ്ത്. ഇങ്ങനെ പണയം വെച്ചത് മതിപ്പു വിലയേക്കാൾ ഉയർന്ന തുകയ്ക്കായിരിക്കും.
ഈ പണം വീണ്ടും കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നിരവധി സ്ഥലത്ത് സതീഷ് ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയതായും വ്യക്തമാക്കുന്നു. കൂടാതെ ഇയാൾക്ക് കോടികളുടെ ബാങ്ക് നിക്ഷേപവും പലയിടങ്ങളിൽ ഉള്ളതായി ഇഡി കണ്ടെത്തി. ഇപ്പോഴത്തെ നിലയിൽ ഇഡിയുടെ അന്വേഷണം സിപിഎം ഉന്നതരിലേക്ക് തന്നെയാണ് നീങ്ങുന്നത്. കരുവന്നൂരിന് പുറമേ മറ്റ് ബാങ്കുകളിലും അന്വേഷണം നീളുമെന്ന് ഉറപ്പാണ്. ഉന്നത പൊലീസുകാർക്കും ബന്ധമുണ്ടെന്ന് ഇഡി വ്യക്തമാക്കുമ്പോൾ കാര്യങ്ങൾ രാഷ്ട്രീയ വഴിയിൽ പോകുന്നുവെന്ന സൂചനയുമുണ്ട്.
അതേസമയം കള്ളപ്പണ ഇടപാട് കേസിൽ പൊലീസിനെതിരെ ൃഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ വിവരങ്ങൾ പൊലീസ് ചോർത്തുന്നതായാണ് പരാതി. ഇഡി ഓഫീസിന് മുന്നിൽ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങൾ ചോർത്തുന്നുവെന്നും ഇഡി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. പി സതീഷ് കുമാർ, പി പി കിരൺ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. ഒക്ടോബർ മൂന്ന് വരെയാണ് റിമാൻഡ് നീട്ടിയത്. എറണാകുളം പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ