- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിൽ അറസ്റ്റുകൾ വൈകും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള സിപിഎം അന്വേഷണ റിപ്പോർട്ടിൽ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ റിപ്പോർട്ട് ഇ.ഡിക്കു സിപിഎം നൽകേണ്ടിവരുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് നൽകിയ മൊഴിയിൽ, പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയെന്നു പറഞ്ഞിട്ടുണ്ട്. അതിനിടെ പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുള്ളവർ ഇഡിക്ക് മുമ്പിൽ ഉടനൊന്നും സിപിഎം നേതാക്കൾ ഹാജരാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ. അങ്ങനെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം.
അന്വേഷണ റിപ്പോർട്ടിൽ ചർച്ച അന്വേഷണം തുടരാനാണ് ഇഡി നീക്കം. അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജുവിനും പി.കെ.ഷാജനും ഇ.ഡി നോട്ടിസ് അയച്ചത്. അന്വേഷണ റിപ്പോർട്ടിൽ പ്രമുഖ നേതാക്കളുടെ പേരില്ല. എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടുമില്ല. ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഒപ്പം മറ്റ് ആരോപണങ്ങളും ചോദിക്കും. സിപിഎം അന്വേഷണത്തിൽ തെളിഞ്ഞത് കണ്ടെത്താനാണ് ശ്രമം. ഈ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ബാങ്ക് ഡയറക്ടർമാരായ പാർട്ടി നേതാക്കൾക്ക് എതിരെ നടപടിയെടുത്തത്. ഇതെല്ലാം ഇ.ഡിക്കു മുന്നിൽ ബിജുവിന് വിശദീകരിക്കേണ്ടിവരും.
പാർട്ടി അന്വേഷണത്തിനിടയിൽ ഡയറക്ടർമാർ നൽകിയ മൊഴിയും ഹാജരാക്കേണ്ടിവന്നേക്കും. പി.കെ.ബിജുവിന്റെ ആവശ്യപ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നു മൊഴിയുണ്ട്. പി.കെ.ഷാജനുമായി ബന്ധപ്പെട്ട്, അയ്യന്തോൾ സഹകരണ ബാങ്കിലെ ചില ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴസമെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച അക്കൗണ്ട് വിവരങ്ങളാണ്. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട.
കേസിൽ സിപിഎം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസും ചോദ്യം ചെയ്യലിന് എത്തും. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം.
ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടപ്രകാരവും രാഷ്ട്രീയ പാർട്ടികൾ അവരുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്ത വിവരങ്ങൾ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും നൽകേണ്ടതുണ്ട്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സിപിഎം പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ അഞ്ച അക്കൗണ്ടുണ്ട്.
എന്നാൽ, ഉന്നത നേതാക്കളടക്കം കൈകാര്യം ചെയ്ത ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കൾ മറച്ചുവെച്ചുവെന്നാണ് ഇ.ഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനായിരുന്നു ഇതെന്നും ഇതിന്റെ വിവരങ്ങളാണ് കമീഷന കൈമാറിയതെന്നും ഇ.ഡി വിശദീകരിക്കുന്നു.
ജില്ല സെക്രട്ടറി എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ അടക്കം തൃശൂർ ജില്ലയിലെ ഉന്നത സിപിഎം നേതാക്കൾക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളിൽനിന്ന് ഈ വിവരങ്ങൾ തേടേണ്ടതുണ്ടെന്നുമാണ് ഇ.ഡിയുടെ പക്ഷം. കെ.വൈ.സി അടക്കം ഇല്ലാതെ അക്കൗണ്ട് തുറന്നത് എങ്ങനെയെന്നും ഇ.ഡി ചോദിക്കുന്നു. വാർഷിക ഓഡിറ്റിങ്ങിൽ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ രജിസ്ട്രാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇ.ഡി നിഗമനം.