- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേന്ദ്ര ഏജൻസിയുടെ ഓരോ നീക്കവും നിർണ്ണായകം
തൃശൂർ: സിപിഎമ്മിനെ വിടാതെ പിന്തുടർന്ന് എൻഫോഴ്‌സെന്റ് ഡയറക്ടറേറ്റ്. ഇലക്ഷൻ കമ്മീഷനെ അറിയിക്കാത്ത എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കും. തൃശൂരിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ട് ആദായനികുതി വകുപ്പു മരവിപ്പിച്ചതിനുപിന്നാലെ വിവിധ സഹകരണബാങ്കുകളിലെ 81 അക്കൗണ്ടുകൾ കൂടി ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) പരിശോധിക്കുകയാണ്. സിപിഎം ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ടുകളാണിത്. ഗൗരവത്തിലുള്ള നടപടികളുണ്ടാകും.
സഹകരണ ബാങ്കുകളിലെ 81 അക്കൗണ്ടുകളിൽ പെരുമാറ്റച്ചട്ടം മറികടന്ന് ഒരു ലക്ഷം രൂപയിലേറെയുള്ള തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത്തരം ഇടപാടുകൾ നടന്നാൽ അറിയിക്കാൻ ലീഡ് ബാങ്ക് മാനേജർ അടക്കമുള്ളവർക്ക് കലക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ഇടപാടുകൾ കണ്ടെത്തിയാൽ പെരുമാറ്റച്ചട്ട ലംഘനമാകും. കരുവന്നൂർ കേസിലും ഇഡി കടുത്ത നിലപാടിലേക്ക് കടക്കുമെന്നാണ് സൂചന. എംഎം വർഗ്ഗീസിനേയും പി ബിജുവിനേയും വീണ്ടും ചോദ്യം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്.
തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം അനുമതി കൂടാതെ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലാണു പരിശോധന. എംജി റോഡിനുസമീപം ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നു കണക്കിൽ കാണിക്കാതെ 1.08 കോടിയോളം രൂപ പിൻവലിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പു നടപടിയെടുത്തത്. ഈ അക്കൗണ്ടിലൂടെ 16 കോടി രൂപയുടെ ഇടപാടുകൾ സമീപകാലങ്ങളിൽ നടന്നിട്ടുണ്ടെന്നും 3.80 കോടി രൂപ അക്കൗണ്ടിൽ ശേഷിക്കുന്നുണ്ടെന്നും കണ്ടെത്തി. ഈ തുകയ്ക്ക് ആനുപാതികമായി നികുതി അടച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. നികുതി അടച്ചിട്ടി്‌ലലെങ്കിൽ ഈ വിഷയത്തിൽ പുതിയ കേസ് വരും.
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിനു പുറമേ കരുവന്നൂർ സഹകരണ ബാങ്കിൽ 3 ലോക്കൽ കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലാണ്. കരുവന്നൂരിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു തുടക്കം മുതൽ വാദിച്ചിരുന്ന സിപിഎമ്മിനെ വെട്ടിലാക്കി 5 രഹസ്യ അക്കൗണ്ടുകൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ അക്കൗണ്ടും മവരിപ്പിക്കാനാണ് നീക്കം. അക്കൗണ്ട് മരവിപ്പിച്ചതിനെ നിയമപരമായി നേരിടുമെന്ന് സിപിഎം പറയുന്നു. ഇതു കടന്നാക്രമണാണ്, ഇതിനെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. പാർട്ടി അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യമെന്താണെന്നും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു.
കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനകൾ ശക്തമാണ്. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലെത്തുന്നത് കരുവന്നൂരിലെ ബിജെപി വിജയാഹ്ലാദത്തിനാണെന്ന സംശയം സിപിഎമ്മിനുമുണ്ട്. തിങ്കളാഴ്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ബിജുവിനോടും ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യലിന് ശേഷം ഇഡി എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.
കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യൽ. നേരത്തെ എംഎം വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്. എന്നാൽ ബാങ്ക് അക്കൗണ്ട് ലോക്കൽ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
നേരത്തെ ഇഡി ചോദ്യം ചെയ്യലിനിടെ എംഎം വർഗീസിനെ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തൃശ്ശൂരിലെ ദേശസാൽകൃത ബാങ്കിലെ പണമിടപാടിലാണ് നടപടി.