- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്തൂരിയുടെ മണം നൽകുന്നത് മോഹ വില; രഹസ്യ വിവരം നിർണ്ണായകമായോപ്പോൾ കസ്തൂരി മാനിന്റെ കസ്തൂരിയുമായി ചെറുപുഴയിൽ കുടുങ്ങിയത് നാലു പേർ; ആളൊഴിഞ്ഞ സ്ഥലത്ത് വാങ്ങാനെത്തിയത് പത്തനംതിട്ടക്കാർ; പിടികൂടിയത് അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ മുതൽ; പൊളിഞ്ഞത് അഞ്ചു കോടിയുടെ കച്ചവടം
കണ്ണൂർ: അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിൽ നാല് പേർ പിടിയിലാകുന്നത് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . ചെറുപുഴപാടിച്ചാൽ ഞെക്ലിയിലെ കൊമ്മച്ചി തെക്കെപറമ്മൽ സാദിജ്(40), വയക്കര സ്വദേശി കുറ്റിക്കാട്ടൂർ വീട്ടിൽ ആസിഫ് (31), കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മൻസിലിൽ എം.റിയാസ് (35) എന്നിവരെയാണ് പാടിച്ചാലിൽ വച്ച് വനം വകുപ്പ് കണ്ണൂർ റെയ്ഞ്ച് ഫ്‌ളയിങ് സ്വകാഡ് പിടികൂടിയത്.
ഇതേ കേസിൽ ഇവരിൽ നിന്നും വിവരം ലഭിച്ച പ്രകാരം പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി.പി വിനീതിനെയും ( 27 ) പിന്നീട് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഓ അജിത്ത് കെ രാമന്റെ നിർദ്ദേശാനുസരണം കണ്ണൂർ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ - ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്ന് ആണ് കസ്തൂരി പിടികൂടിയത്.
പാടിയോട്ടുചാലിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുള്ള ആൾ താമസമില്ലാതെ ഒരു പഴയ വീടിന് സമീപത്ത് നിന്ന് കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികൾക്ക് വിൽപ്പനയ്കായി കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പത്തനംതിട്ട സ്വദേശികൾ ഇത് വാങ്ങുന്നതിനായി പയ്യന്നൂരിൽ ഇവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അഞ്ചു കോടി രൂപയ്ക്ക് വില പറഞ്ഞ് ഉറപ്പിച്ചാണ് സംഘം വിൽപ്പനയ്ക്കായി കൊണ്ട് പോയത്.
വന്യജീവി സംരക്ഷണ നിയമം 1972 ലെ ഷെഡ്യൂൾ-ൽ പെട്ട് സംരക്ഷിച്ച് വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ കോടികളുടെ മോഹ വിലയാണ് ഇതിന്റെ അനധികൃത വ്യാപാരികൾ നൽകുന്നത്. കസ്തൂരിയുടെ മണമാണ് ഇതിന്റെ മോഹ വിലയ്ക്ക് കാരണം. സാധാരണ കസ്തൂരി മാനുകളെ കാണുന്നത് ഹിമാലയൻ സാനുക്കളിലാണ്
ഈ കുറ്റകൃത്യം പിടികൂടുന്നതിന് കണ്ണൂർ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റർ കെ. വി. ജയപ്രകാശൻ കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ (ഗ്രേഡ്) ചന്ദ്രൻ കെ, ഷൈജു പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ കെ.വി, സുബിൻ പി.പി. സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.
കേസ് തുടർ നടപടികൾക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിച്ചിട്ടുണ്ട് നേരത്തെ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ നിന്നും തിമിംഗല ഛർദ്ദിയുമായി നിരവധി പേരാണ് പിടിയിലായിട്ടുള്ളത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്