- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബ്ലാക്മാജിക് സാധ്യത തള്ളാതെ അരുണാചൽ പൊലീസ്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അരുണാചൽ പ്രദേശ് പൊലീസ്. ബ്ലാക്ക് മാജിക്കാണ് ഇതിന് പിന്നിലെന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ചു കൂടി പൊലീസ് അന്വേഷണം നടത്തും. ബാക്ക് മാജിക്കിന്റെ സാധ്യതകൾ അരുണാചൽ പൊലീസ് തള്ളുന്നില്ല. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും എസ് പി പറഞ്ഞു. കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലിൽ മുറി എടുത്തതെന്ന് എസ് പി കെനി അറിയിച്ചു. മുറി എടുക്കുന്നതിന് നവീന്റെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നാണ് ഇവർ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞതെന്നും അരുണാചൽ പ്രദേശ് പൊലീസ് പറയുന്നത്.
മാർച്ച് 28 ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്‌പി പറഞ്ഞു. നവീൻ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിന് സിറോ താഴ്‌വരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്‌പി അറിയിച്ചു.
അതേസമയം ആര്യ ബി. നായരെ ഭീഷണിപ്പെടുത്തിയാകും നവീനും ഭാര്യ ദേവിയും വീട്ടിൽനിന്ന് കൊണ്ടുപോയതെന്ന് ആരോപിച്ചു ബന്ധുക്കളും രംഗത്തെത്തി. കുട്ടിയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ, സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാമെന്ന സംശയമാണുള്ളതെന്ന് ബന്ധു ഗിരിധരഗോപൻ പറഞ്ഞു. ആര്യ ശ്രീകാര്യത്തെ ചെമ്പക സ്‌കൂളിൽ അദ്ധ്യാപികയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കൾ പറയുന്നു. ആര്യയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെയുണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. രാവിലെ സ്‌കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസിലായി. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയത് ഗിരിധരഗോപൻ പറയുന്നു.
ആര്യയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുള്ളവരോട് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ജൂൺ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വീട്ടുകാർ വിവാഹം ക്ഷണിക്കുന്ന തിരക്കിലായിരുന്നു. വിവാഹം ആര്യയുടെ ഇഷ്ടത്തോടെയാണ് തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതിശ്രുത വരനുമായി ആര്യ ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് കാണപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.
മരിച്ച ദമ്പതികളിൽ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇദ്ദേഹം അറിയിക്കുന്നു. നവീനിലേക്കാണ് ആര്യയുടെ ബന്ധുക്കളുടെ സംശയം നീളുന്നത്. നവീൻ ആയിരിക്കാം എല്ലാത്തിനും പിന്നിൽ, ആര്യയുടെ സ്വഭാവത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു. മരണാനന്തര ജീവിതത്തെ കുറിച്ച് നവീൻ കഴിഞ്ഞ രണ്ട് വർഷമായി ഗൂഗിളിൽ നിരന്തരം സർച്ച് ചെയ്തിരുന്നുവെന്നും ഇത്തരത്തിലുള്ള ചില വശങ്ങൾ കേസിലുള്ളതായും ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.
മരിച്ച നവീൻ- ദേവി ദമ്പതികൾ രണ്ട് വർഷങ്ങൾക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്‌വരയിലേക്ക് ദമ്പതികൾ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട ആര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആയുർവേദ ഡോക്ടർമാരായ നവീനും ദേവിയും ജോലി ഉപേക്ഷിച്ച് ഫാം നടത്താൻ തീരുമാനിച്ചു. ഇതിനെ ബന്ധുക്കൾ എതിർത്തതോടെ ദേവിയുടെ വീട്ടിൽനിന്നും വാടകവീട്ടിലേക്ക് മാറി. ദേവി സ്വകാര്യ സകൂളിൽ ജർമ്മൻ അദ്ധ്യാപകിയായി ജോലിക്ക് കയറി. ഇവിടെ വച്ചാണ് ഫ്രഞ്ച് അദ്ധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തർമുഖരായിരുന്നു മൂന്ന് പേരൂം. സ്‌കളിലെ ജോലി ദേവി ഉപേക്ഷിച്ചുവെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടർന്നു. ആര്യയുടെ സർട്ടിഫിക്കറ്റുകൾ ദേവിയുടെ കൈവശമായിരുന്നു. ഇതുവാങ്ങാനെത്തിയപ്പോഴാണ് വാടക വീട്ടിൽ രണ്ട് പേരുമില്ലെന്ന വിവരം ആര്യ അറിയുന്നത്. ഫോണിലും ഇരുവരെയും കിട്ടിയില്ല. ആര്യയുടെ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ദേവിയുടെ അച്ഛൻ ബാലമാധവനെ കുറിച്ച് അന്വേഷിച്ചു. ഇറ്റാനഗറിലേക്കുള്ള ഇരുവരുടെ യാത്ര ചെയ്ത വിവരം അറിയുന്നത്.
കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ നവീൻ ഭാര്യയെയും കൂട്ടി കോട്ടയത്തേക്ക് പോയി. പിന്നീട് ബന്ധുക്കളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ സിറോ ജില്ലാ എസ്‌പി വിളിച്ചു പറയുമ്പോഴാണ് ബാലന്മാധവൻ മകളുടെയും ഭർത്താവിന്റെയും സുഹത്തിന്റെയും മരണ വിവരം അറിയുന്നത്. സന്തോഷത്തോടെ ജീവിച്ചു, പരിഭവമോ പരാതിയോ ഇല്ല, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകുന്നവെന്നഴുതിയ ആത്മഹത്യ കുറിപ്പിൽ മൂന്ന് പേരും ഒപ്പിട്ടുരുന്നു. ഈ കുറിപ്പലാണ് ദേവിയുടെ അച്ഛന്റെ ഫോൺ നമ്പറും ഉണ്ടായിരുന്നത്. അടുത്ത മാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം. ആഭരണവും വസ്ത്രങ്ങളും എട്ടുത്ത ശേഷം സന്തോഷവതിയായിരുന്നു ആര്യയെന്ന് ബന്ധുക്കൾ പറയുന്നു.