- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളാ പൊലീസിനെ വലയ്ക്കാൻ മറ്റൊരു മോഷണവും
വിളപ്പിൽശാല: വിളപ്പിൽശാലയിലും കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്നതിന് സമാനമായ മോഷണം. വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും 42 പവൻ സ്വർണാഭരണങ്ങൾ കവർന്നത് അതിവിഗദ്ധമായാണ്. പൊലീസ് വിശദ അന്വേഷണം തുടങ്ങി.
വിളപ്പിൽശാല കാവിൻ പുറം ജേക്കബിന്റെ മകൾ ജിസ്മി ജേക്കബിന്റെ കൃപ വീട്ടിൽ ആണ് മോഷണം. ഞായറാഴ്ച രാത്രി 9 നും തിങ്കളാഴ്ച പുലർച്ചെ 6 നും ഇടക്കാണ് കവർച്ച നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ജേക്കബ് എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്.
പിന്നീട് വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസും വിരലടയാള വിദഗ്ധരും ശ്വാന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മുൻ വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കിടപ്പ് മുറിയില അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ,മാല,വളകൾ കുട്ടികളുടെ ബ്രെസ്ലെറ്റ് ഉൾപെടെ 42 പാവനോളം സ്വർണംഭരണങ്ങൾ ആണ് കള്ളൻ കൊണ്ടുപോയത്. ഇവിടെ ഉണ്ടായിരുന്ന ഇമിറ്റേഷൻ ബ്ലാക്ക് മെറ്റൽ ആഭരണങ്ങളും കള്ളൻ കൊണ്ട് പോയിട്ടുണ്ട്.അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചു വാരിയിട്ട നിലയിലായിരുന്നു
ജേക്കബ് മകൾ ജിസ്മിക്ക് നൽകിയ വീട്ടിലാണ് മോഷണം നടന്നത്.സ്‌കൂൾ അവധി ആയതിനാൽ ഇക്കഴിഞ്ഞ നാളുകളായി ജിസ്മ്മിയും മക്കളും ജേക്കബിന് ഒപ്പം തീരുമലയിൽ ആണ് താമസം.കാവിന് പുറത്തെ വീട് അടച്ചിട്ടിരിക്കുകയിരുന്നു.ഇടക്കിടെ ജിസ്മി യൂം, ജേക്കബും എത്തി ശുചീകരണവും ചെടികൾക്ക് വെള്ളം നനക്കുകയും ചെയ്യും.
ശനിയാഴ്ച ജിസ്മി ഇവിടെ നിന്നും തിരുമലയിൽ പോയിരുന്നു. ഞായറാഴ്ച ജേക്കബ് എത്തി ചെടികൾ നനയ്ക്കുകയും ശേഷം രാത്രിയോടെ മടങ്ങുകയും ശേഷം തിങ്കളാഴ്ച ജേക്കബ്ബ് ചെടി നനക്കാനായി എത്തിയപ്പോഴാണ് മുൻ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചതും. ജിസ്മിയിൽ നിന്നും മൊഴി രേഖപ്പെടുത്തി പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.