- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി; ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനെ കണ്ടെത്തിയത് ഒറ്റപ്പാലത്ത് തടവില്‍ പാര്‍പ്പിച്ച വീട്ടില്‍; തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ബിസിനസ് തര്‍ക്കങ്ങള്‍
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി
ഒറ്റപ്പാലം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി. ഒറ്റപ്പാലത്ത് ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ച വീട്ടില്‍ വെച്ചാണ് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇപ്പോള്‍ വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം.
ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങല്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം.
കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.
മുഖം മൂടിധരിച്ചെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്നാണ് പറയുന്നത്. പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിന് കുറുകെ വാഹനമിട്ട് അക്രമം നടത്തുകയായിരുന്നു. റോഡില്‍ ആളില്ലാതെ കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ച് ബിസിനസ് തര്‍ക്കങ്ങളാണെന്നാണ് സൂചനകള്‍.




