തിരുവനന്തപുരം: തന്റെ മകന്റെ ആത്മഹത്യക്ക് ഇടയാക്കിയത് മടവൂർ സ്വദേശിയ പ്രഭാകരക്കുറുപ്പാണെന്ന് ചിന്തിച്ചാണ് ശശിധരരൻ നായർ പ്രഭാകര കുറപ്പിനെയും ഭാര്യ വിമലാകുമാരിയെയും തീകൊളുത്തി കൊലപ്പെടുത്തിയത്. കിളിമാനൂരിലെ ഈ കേസ് പ്രദേശവാസകളെ ശരിക്കും ഞെട്ടിച്ചിരുന്നു. ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർക്ക് ഇപ്പോഴും ഓക്‌സിജൻ നൽകിക്കൊണ്ടിരിക്കുകയാണ്.

അതേമയമയം കാത്തിരുന്ന് പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് മറ്റാരെങ്കിലും സഹായം ചെയ്‌തോ എന്ന സംശയവും ഉയരുന്നുണ്ട. സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തിലു അന്വേഷണം നടത്തും. അത്തരം സാധ്യതകൾപള്ളിക്കൽ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തതക്കായി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിക്കും. ഗുരുതരാവസ്ഥയിലുള്ള പ്രതി ആരോഗ്യം വീണ്ടെടുത്താലെ മൊഴിയെടുക്കാനാവൂ എന്നതും കേസ് അന്വേഷണത്തിലെ വെല്ലുവിളിയാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമുണ്ടായത്. കിളിമാനൂർ-പാരിപ്പള്ളി റോഡിനോട് ചേർന്ന പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ വിമുക്തഭടനായ ശിധരൻ നായർ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്, ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്. വീടിന്റെ മുറ്റത്ത് ശശിധരൻനായർ പൊള്ളലേറ്റ നിലയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടഞ്ഞു. 85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ശശിധരൻ നായർക്ക് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്.

മകന്റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചാണ് ശശിധരൻ നായർ കൊടുംക്രൂരത ചെയ്തത്. 25 വർഷങ്ങൾക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്റെ സഹായത്തോടെ ശശിധരൻനായരുടെ മകൻ ബഹ്‌റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തിൽ ശശിധരൻ നായരുടെ മകൻ വിദേശത്ത് ജീവനൊടുക്കി. മകൻ മരിക്കാൻ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരൻ നായർ നിയമ നടപടികളുമായി മുന്നോട്ടുപോയി. അതിനിടയിൽ ശശിധരൻ നായരുടെ മകളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ശശിധരൻനായർ കൊടുത്ത കേസിൽ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാൻ ശശിധരൻ നായർ തീരുമാനിക്കുകയായിരുന്നു.

ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു. ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ചശേഷമാണ് മകൻ ആത്മഹത്യ ചെയ്തത്. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ ശശിധരന് ഇരട്ടി വേദനായായി. അവിടെയാണ് ശത്രുത തുടങ്ങുന്നത്.

നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരിൽ വീടു വാങ്ങി. ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്.

പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകൾ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസം. ഇവർ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരൻ വീട്ടിലെത്തിയത്. വാതിൽ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.