- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം കാറിൽ കഴിഞ്ഞ രാജവെമ്പാല; വഴിക്കടവിൽ നിന്ന് കൂടിയ പാമ്പിനെ കണ്ടെത്താൻ വാവ സുരേഷ് എത്തിയപ്പോൾ ഒളിച്ചിരുന്നു; ഒടുവിൽ ഇഴഞ്ഞെത്തിയത് അയൽക്കാരന്റെ പറമ്പിൽ; ആർപ്പുക്കരയിൽ നിന്ന് കിട്ടിയത് പത്തടിയോളം നീളമുള്ള രാജവെമ്പാല; തൊണ്ണാംകുഴിയിലെ സുജിത്തിന്റെ കാറിലെ അതിഥിയെ പിടികൂടുമ്പോൾ
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത് ആശങ്ക അകറ്റുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറിൽ മലപ്പുറത്ത് നിന്ന് കയറിയ പാമ്പാണിതെന്നാണ് സംശയം.
ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികൾക്കായി മലപ്പുറം വഴിക്കടവിൽ പോയിരുന്നു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപമായിരുന്നു ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറിൽ കയറിയതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. എന്നൽ അന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും പാമ്പിനെ കിട്ടിയില്ല. പിന്നീട് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി.
കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംശയം ഉയർന്നു. തുടർന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പർ വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പാറമ്പുഴയിൽ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി നടത്തിയ പരിശോധനയിൽ സുജിത്തിന്റെ വീടിന്റെ 500 മീറ്റർ അകലെ അയൽവാസിയുടെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കാറിൽ എത്തിയ പാമ്പ് പുറത്തേക്ക് കടന്നതാകാമെന്നാണ് നിഗമനം. വാവ സുരേഷ് എത്തുന്നതിന് മുമ്പു തന്നെ പാമ്പ് പുറത്തേക്ക് കടന്നിരിക്കാനാണ് സാധ്യത.
കാറിൽ കണ്ട രാജവെമ്പാലയെ പിടികൂടാൻ വാവ സുരേഷ് എത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ മടങ്ങിയിരുന്നു. ഇതിനിടയിലാണ് അയൽവാസിയുടെ വീട്ടിൽ രാജവെമ്പാലയെ കണ്ടെത്തിയത്. ഈ ഒരു മാസത്തിനിടയിൽ പലരും ഈ വാഹനവുമായി പല സ്ഥലങ്ങളിൽ പോയിരുന്നു. ചിലർ പാമ്പിനെ വാഹത്തിൽ കണ്ടെന്ന് പറഞ്ഞെിരുന്നു.
കഴിഞ്ഞ ഒരു മാസമായി പാമ്പ് കാറിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് സുജിത്ത് പറയുന്നത്. പലതവണ തനിക്ക് സംശയം തോന്നിയിരുന്നെന്നും സുജിത്ത് വ്യക്തമാക്കി. ഇത് ഇഴഞ്ഞ് അയൽവാസിയുടെ പുരയിടത്തിൽ പോയതാകാം എന്ന് സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ