കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയാണ്. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു എന്നാണ് പോലീസ് എഫ്.ഐ. ആറിലുള്ളത്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി ഇപ്പോള്‍ ആരോപിക്കുന്നത്.

തൊഴിലിടത്തില്‍ അമിത ലൈംഗിക താല്‍പ്പര്യത്തോടെ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്നാണ് പോലീസില്‍ നല്‍കിയ പരാതിയിലെ ആക്ഷേപം. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തന്നെ കണ്ടനാള്‍ മുതല്‍ സിഇഒ അമിതമായ ലൈംഗികാസക്തി കാട്ടിയെന്നും രാത്രികളില്‍ അശ്ലീല വീഡിയോകള്‍ അയച്ചുതരുമായിരുന്നെന്നും പലപ്പോഴും അദ്ദേഹത്തിന്റെ അശ്ലീല ചെയ്ത്തികള്‍ മാനസികമായി തളര്‍ത്തിയെന്നും മൂന്ന് പേരുമായി സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. ഐ ടി ലോകത്തെ വമ്പനെതിരായി ആരോപണം ടെക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പരാതിയിലെ ആക്ഷേപങ്ങള്‍

താന്‍ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ആദ്യകാലത്ത് സിഇഒ മാന്യമായാണ് പെരുമാരിയതെന്നും പിന്നീട് അത് വഴിതെറ്റിയെന്നുമാണ് യുതി പരാതിയില്‍ ആരോപിക്കുന്നത്. സ്വകാര്യ ഫോണ്‍ നമ്പര്‍ വഴി വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യ മാസങ്ങളില്‍ ജോലിയുടെ പേരില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ ഇരുത്തി. ഉച്ചഭക്ഷണം പോലും അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനമുണ്ടാിരുന്നു. അതുപോലെ മറ്റ് ജീവനക്കാരുമായി സംസാരിക്കുകയോ ബന്ധം സ്ഥാപിക്കാനോ ചെയ്യരുതെന്നും പറഞ്ഞുവെന്നും യുവതി പറയുന്നു.

ഇതിനിടെ സിഇഒ കുടുംബവുത്തിനൊപ്പം അവധിക്കാല യാത്രക്കായി യുഎസില്‍ പോയപ്പോഴാണ് തന്നോട് ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചത് എന്നാണ് യുവതി ആരോപിക്കുന്നത്. തന്നില്‍ അമിതമായ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോണ്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അയച്ചുതന്നുവെന്നും യുവതി ആരോപിക്കുന്നു. പിന്നീട് വാട്ട്‌സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരം മോശമായി രീതിയില്‍ മെസ്സേജുകള്‍ അയച്ചു, ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയന്നാണ് യുവതി ആരോപിക്കുന്നത്. സഹകരിക്കണെന്ന വിധത്തില്‍ സംസാരിച്ചു. നിസരിച്ചപ്പോള്‍ ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന് പറയുകയും ഉയര്‍ന്ന ശമ്പളവും അയാള്‍ ഓഫര്‍ ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഒരു ദിവസം സോഫയിലിരുന്ന് എന്റെ പേര് വിളിച്ചുകൊണ്ടുള്ള മോശം പ്രവര്‍ത്തി ചെയ്യുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ നിന്നും തിരിച്ചുവന്നതിന് ശേഷവും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കാക്കനാടുള്ള ഒരു അപ്പാര്‍ട്മെന്റിലേക്ക്് വരണമെന്ന് ക്ഷണിച്ചു. ഓഫീസ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വെച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്. സിംഗപ്പൂരില്‍ വെച്ച് നിര്‍ബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മൂന്നാറിലേക്ക് ഔദ്യോഗിക സംഘത്തോടൊപ്പം യാത്ര നടത്തിയപ്പോല്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കവേ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ എന്നെ മാനസികമായി തളര്‍ത്തുകയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു യാത്രക്കിടെ മൂന്ന് പേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ഇത് സഹാക്കാന്‍ സാധിച്ചില്ലെന്നുമാണ് യുവതി ആരോപിക്കുന്നത്.

സിഇഒയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചപ്പോള്‍ ആണ് അയാളെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് പറഞ്ഞ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. അതും അയാളുമായി പരിചയമുള്ള പോലീസിനെ വെച്ചായിരുന്നു ഈ പ്രവര്‍ത്തി ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നത്.

വ്യാജ ആരോപണങ്ങളെന്ന് കമ്പനി വൃത്തങ്ങള്‍

അതേസമയം കമ്പനി സിഇഒക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. പണം തട്ടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്നാണ് സിഈഒ ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

ഒന്നരവര്‍ഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്‌സിക്യുട്ടിവ് അസിസ്റ്റാന്‍ഡായിരുന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹണി ട്രാപ്പ് കേസില്‍ പ്രതിയാകുന്നത്. ഇവരെയും ഭര്‍ത്താവിനെ രണ്ടാം പ്രതിയുമാക്കിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ യുവതി കമ്പനി സിഇഒ തന്നെ തൊഴിലിടത്തില്‍ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് കളമശ്ശേരി പോലീസ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥാപനമാണ് ഐടി കമ്പനിയായ ലിറ്റ്മസ്7. ഇത്രയും മികച്ച കമ്പനിയുടെ തലവനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത് ടെക് ലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. 'വാള്‍മാര്‍ട്ട്' ഉള്‍പ്പെടെയുള്ള ചില്ലറവില്‍പന മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഐടി സേവനം നല്‍കുന്ന കമ്പനിയാണ് ലിറ്റ്മസ് 7. സ്മാര്‍ട്ട്‌സിറ്റി കൊച്ചി കൂടാതെ ഇസ്രായേല്‍, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിയ്ക്ക് ഓഫിസുണ്ട്. സ്വന്തം അധ്വാനം കൊണ്ട് വലിയൊരു പ്രസ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ് വേണു ഗോപാലകൃഷ്ണന്‍. ആഢംബര കാറുകളോടുള്ള കമ്പം കൊണ്ടും സിനിമാ പ്രേമം കൊണ്ടും അദ്ദേഹം ശ്രദ്ധേയനായിരുന്നു.