കൊച്ചി: കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടമായി പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം ശക്തമാക്കും. പ്രതികളായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി-21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും. തോക്കു കാട്ടി കൊടുങ്ങല്ലൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ 5 പ്രതികളിലൊരാളാണു നിധിൻ എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിധിനും സുദീപും ബിജെപി പ്രവർത്തകരും ക്രിമിനൽ കേസിൽ പ്രതികളുമാണ്. നിധിൻ മേഘനാദൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. 2017ൽ വ്യാപാരിയെയും മകനേയും തട്ടിക്കൊണ്ട് വന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് മർദ്ദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുമാണ്. പ്രതികൾ ബാറിൽ വെച്ച് ബിയറിൽ ലഹരിപ്പൊടി കലർത്തിയെന്നാണ് മോഡലിന്റെ മൊഴി. രാജസ്ഥാൻകാരിയായ മറ്റൊരു മോഡൽ ഡിബിൾ ലാംബയാണ് ഡിജെ പാർട്ടിയിലേക്ക് കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്നും ബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതിനിടെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കൊച്ചി കൂട്ടബലാത്സംഗ കേസ് പരാതിക്കാരി. ഫോൺ പൊലീസ് പിടിച്ചുവെച്ചെന്നും തരാൻ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്യലിനും തെളിവ് ശേഖരിക്കലിനുമൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ സുഹൃത്ത് ഡോളിയെ ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. കാസർകോട് സ്വദേശിനിയായ മോഡൽ ഡാൻസ് ബാറിൽ ഡോളിക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ തളർന്നു വീഴുകയായിരുന്നു. താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് മൂന്ന് പ്രതികളും ചേർന്ന് ഇവരെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. പ്രതി വിവേക് ഡിമ്പിളിന്റെ സുഹൃത്താണ്. ഇയാളുടെ സുഹൃത്തുക്കളാണ് നിധിനും സുധീപും.

ഇവർക്കൊപ്പം മദ്യപാനത്തിനിടെ ശാരീരിക അവശത നേരിട്ട മോഡലിനെ പറഞ്ഞുവിട്ട ശേഷം ബാറിൽവെച്ച് പരിചയപ്പെട്ടയാളുടെ പാർട്ടിയിൽ പങ്കെടുക്കാൻ നിന്നുവെന്നാണ് ഡിമ്പിൾ പൊലീസിന് മൊഴി നൽകിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽവെച്ച് മുക്കാൽ മണിക്കൂറിനിടെ മാറി മാറി ബലാത്സംഗം ചെയ്തു. തുടർന്ന് താമസസ്ഥലമായ കാക്കനാട് ഇറക്കിവിട്ടു. വിവരം യുവതി വെള്ളിയാഴ്ച മറ്റൊരു സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചികിത്സ തേടുകയും തുടർന്ന് ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരിശോധനയിൽ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.

യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കൊടുങ്ങല്ലൂർ സ്വദേശികളാണെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ഡിമ്പിൾ ക്ഷണിച്ചത് അനുസരിച്ചാണ് ബാറിലെത്തിയതെന്നും യുവാക്കളെ മുൻ പരിചയമില്ലെന്നുമാണ് യുവതിയുടെ മൊഴി. വിവേകിന്റെ ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഇരയിലും പ്രതികളിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ബീയറിൽ പൊടി കലർത്തി നൽകിയതായി സംശയമുണ്ടെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ഇതു ലഹരി വസ്തുവാണോയെന്നു സംശയിക്കുന്നതായാണു യുവതി പറഞ്ഞത്. ഇതിലും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നു പൊലീസ് പറയുന്നു.

പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചു. പ്രതികൾ യുവതിയുമായി കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും നോക്കുന്നു. സുഹൃത്തുക്കളായ യുവാക്കൾക്കു വേണ്ട ഒത്താശ നൽകിയതു ഡിംപിളാണെന്ന സംശയത്തിലാണു പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച അർധരാത്രിയാണു മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാൽസംഗം ചെയ്‌തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.