കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം നടക്കുമ്പോൾ അതിന് പിന്നിലുള്ളതും നടിയെ ആക്രമിച്ചതിന് സമാനമായ ഗൂഢാലോചന. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയെയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളെയുമാണ് കസ്റ്റിഡിയിലെടുത്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇതിൽ ഡോണ എന്ന സ്ത്രീയ്ക്ക് പദ്ധതിയെ കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു. അവരാണ് പീഡിപ്പിക്കാനുള്ള അവസരമൊരുക്കിയത്.

കാസർകോട് സ്വദേശിനിയായ മോഡലിന്റെ കൂടെയുണ്ടായിരുന്ന ഡോണ കാറിൽ കയറാതെ ഒഴിഞ്ഞു മാറി. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നൽകിയിട്ടുള്ളത്. തുടർന്നു യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.

ഇൻഫോ പാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉൾപ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു കേസ് കൈമാറി. പൊലീസ് അന്വേഷണത്തിൽ രവിപുരത്തെ ബാറിൽ യുവാക്കൾ നൽകിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടർന്നു ഡോണയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങൾ ലഭിച്ചത്. ബാറിൽ യുവതി ബോധരഹിതയായ ശേഷം മൂന്നു യുവാക്കളും ചേർന്നു കാറിൽ കൊണ്ടുപോകുമ്പോൾ കൂടെയുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിനിയായ ഡോണ മനഃപൂർവം ഒഴിഞ്ഞു മാറിയതാണെന്നാണു പൊലീസ് കരുതുന്നത്. ഇത് പീഡനത്തിനുള്ള അവസരമൊരുക്കാനായിരുന്നു,

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെൺകുട്ടി മദ്യപിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. മദ്യത്തിൽ ലഹരി കലർത്തി നൽകിയാണോ പെൺകുട്ടിയെ ബോധരഹിതയാക്കിയതെന്ന സംശയവും സജീവമാണ്.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവം നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ റജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റിഡിയിലെടുത്തത്. കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത് നടിയെ ആക്രമിച്ച സംഭവത്തിന് സമാനമാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. രണ്ടര മണിക്കൂറോളം കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ കാർ സഞ്ചരിച്ചു. നടിയെ യാത്രയ്ക്കിടെ പൾസർ സുനി പീഡിപ്പിച്ചതിന് സമാനമാണ് ഈ കേസും.

കൂടെയുണ്ടായിരുന്ന യുവതിയെയല്ലാതെ മറ്റ് മൂന്നുപേരേയും പെൺകുട്ടിക്ക് പരിചയമില്ലെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട്ടെ വീട്ടിൽ പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം യുവാക്കൾ കടന്നുകളയുകയായിരുന്നു. ഥാർ എസ്.യു.വിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ബാറിൽ രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തു മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഈ സമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവർ കാറിൽ കയറ്റി. എന്നാൽ, സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ മാറി മാറി ബലാത്സംഗം ചെയ്തു. പ്രതികളെ ഡോണയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് നിഗമനം.

എറണാകുളത്തെ വിവാദമായ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മൂന്നു പേർ ചേർന്ന് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു.