- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തിലെ ഏറ്റവും അപകടകാരിയായ മോഷ്ടാവ്; പണവും മൊബൈലും പിടിച്ചു പറിക്കാന്‍ ആരേയും എന്തും ചെയ്യും ക്രിമിനല്‍; ഫോര്‍ട്ട് കൊച്ചിയിലെ കൊടിമരത്തെ ഗുണ്ട; എത്ര മോഷണം നടത്തിയാലും മതിവരാത്ത കൊടിമരം ജോസിന്റെ കൂസലില്ലായ്മ ചര്‍ച്ചകളില്‍
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവും കൊടും ക്രിമിനലുമായ കൊടിമരം ജോസ്. ക്ഷേത്ര കൊടിമരങ്ങള്‍ നോട്ടമിടുന്നതു കൊണ്ടല്ല ആ പേര് വന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് മംഗലാപുരത്ത് നിന്ന് ആരംഭിച്ചതാണ് ജോസിന്റെ കവര്‍ച്ചയും കൊള്ളയും അതിക്രമവും. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ മാത്രം 22 കേസുകള്‍.
കൊടിമരമെന്നത് ജോസിന്റെ ജന്മനാടാണ്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തും കവര്‍ച്ച നടത്തിയിട്ടുണ്ട്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും അപകടകാരിയായ ക്രിമിനലായാണ് കൊടിമരം ജോസിനെ പോലീസ് വിലയിരു്ത്തുന്നത്.
യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നകേസില്‍ ഒളിവിലായിരുന്ന ജോസിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. വധശ്രമം, കൊള്ള, പിടിച്ചുപറിയടക്കം ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് ജോസ്. രണ്ട് മാസം മുന്‍പ് നോര്‍ത്ത് പാലത്തിന് മുകളില്‍ വെച്ചാണ് ജോസ് യാത്രക്കാരനെ ആക്രമിച്ച് മൊബൈലും പതിനായിരം രൂപയും കവര്‍ന്നത്.
ആക്രമിച്ച ശേഷം യാത്രക്കാരനെ താഴെയുള്ള റെയില്‍വെ ട്രാക്കിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിടെ വെച്ചും ക്രൂരമായി ആക്രമിച്ചു. ഈ കേസില്‍ തെളിവെടുപ്പിനെത്തിച്ചപ്പോളും ജോസിന് കൂസലില്ല. പൊലീസിനോടും ആക്രോശിച്ചു. പത്തനംതിട്ട സ്വദേശിയായ യുവാവിനെ മര്‍ദിച്ച ശേഷം കവര്‍ച്ച നടത്തിയ കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ജോസിന്റെ അറസ്റ്റ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലും റെയില്‍വേ പൊലീസിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി സ്വദേശിയാണ് കൊടിമരം ജോസ്.
ആളുകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തി മുങ്ങുന്നതാണ് കൊടിമരം ജോസിന്റെ പതിവ് രീതി. ജാമ്യത്തിലിറങ്ങുന്ന ജോസ് വീണ്ടും ഇതു തുടരും.