- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊല്ലത്ത് ആലപ്പാട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; പെണ്‍കുട്ടി പോകുന്നത് റെയില്‍വെ സ്റ്റേഷനിലേക്ക്; കാണാതായതിന്റെ തലേന്ന് കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞെന്ന് അമ്മ
ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തീയതി രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്നാണ് പരാതി. കാണാതായ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു.
ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.
18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ എന്‍ട്രന്‍സ് കോച്ചിംഗ് പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ലെന്നും സുഹൃത്തുക്കളും വളരെ കുറവാണെന്നുമാണ് കുടുംബം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം കുട്ടിക്കായി ഫോണ്‍ ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളടക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് വ്യക്തമാക്കുന്നു.