- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് പത്ത് മണിക്ക് പത്ത് ലക്ഷം കൊടുക്കണമെന്ന്; അത് അറേഞ്ച് ചെയ്യൂ; നാളെ പത്തു മണിക്ക് കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടു വരാം; പൊലീസിനെ ഒന്നും അറിയിക്കരുത്; മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീയുടെ വാക്കുകളിലുള്ളത് ടിവി ചാനലുകളിലെ ബ്രേക്കിംഗുകൾ അറിഞ്ഞില്ലെന്ന സൂചന; അവർ മലയാളികൾ തന്നെ
കൊല്ലം: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയത് മലയാളികൾ എന്ന് വ്യക്തമായി. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച സ്ത്രീയുടെ ശബ്ദത്തിൽ നിന്നും മലയാളികളുടെ പങ്കാളിത്തം വ്യക്തമാണ്. നാളെ പത്തു മണിക്ക് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കാമെന്നും പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്തു വയ്ക്കാനും ആവശ്യപ്പെടുന്നു. ഇപ്പോൾ കാശു തന്നാൽ കുട്ടിയെ ഉടൻ വിട്ടു തരൂമോ എന്ന് ചോദിക്കുന്നുണ്ട് കുട്ടിയുടെ ബന്ധു. ഇതിന് മറുപടിയായാണ് നാളെ പത്ത് മണിയുടെ കാര്യമാണ് ബോസ് പറഞ്ഞതെന്ന് വ്യക്തമാക്കുന്നത്. പൊലീസിനെ ഒന്നും അറിയിക്കരുതെന്നും പറയുന്നു. ഇതിൽ നിന്നും ടിവി ചാനലുകളിലെ വാർത്തകൾ ഒന്നും ഈ സംഘം അറിഞ്ഞില്ലെന്നാണ് തെളിയുന്നത്. എന്നാൽ ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാകാനും സാധ്യത ഏറെയാണ്. അങ്ങനെ സങ്കീർണ്ണതകളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടു പോവുകയാണ് ഈ ഫോൺ വിളിയും.
ഒന്നും പൊലീസിനെ അറിയിക്കരുതെന്ന് യുവതി ഒന്നിലേറെ തവണ പറയുന്നുണ്ട്. പത്ത് ലക്ഷം അറേഞ്ച് ചെയ്യാനാണ് ഇത്. കുട്ടിക്ക് ആപത്ത് വരാതിരിക്കാൻ ഒന്നും പൊലീസിനെ ഒന്നും അറിയിക്കരുതെന്നും പറയുന്നു. പാരിപ്പള്ളിയിലെ കടയിൽ നിന്നാണ് ഈ ഫോൺ വിളി. സ്ത്രീയുടെ ശബ്ദം കേട്ടാൽ തെക്കൻ കേരളത്തിലെ ഭാഷാ ശൈലിയും വ്യക്തമാണ്. അതുകൊണ്ട് തന്നെ പാരിപ്പള്ളി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വ്യക്തമായ തന്ത്രമൊരുക്കിയാണ് അവർ തട്ടിക്കൊണ്ടു പോയതെന്നും വ്യക്തമാണ്. തമിഴ്‌നാട്ടിലേക്ക് കടക്കാനും കൊല്ലത്തിലൂടെ കഴിയും. അതുകൊണ്ട് തന്നെ അതിർത്തി അടച്ചാണ് പൊലീസിന്റെ പരിശോധനകൾ.
ആറ് വയസുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണിന്റെ ഉടമയുടെ പ്രതികരണം പുറത്തു വന്നിരുന്നു. പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു. കടയിലെത്തിയ സ്ത്രീക്ക് 35 വയസ് തോന്നിക്കും. ചുരിദാറായിരുന്നു വേഷം. ഷാൾ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്‌കറ്റും റെസ്‌കും കേക്കും വാങ്ങി. ഇതിനിടെയാണ് തന്ത്രത്തിൽ ഫോൺ നമ്പർ കൈക്കലാക്കിയത്.
ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്‌കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങൾ വാങ്ങിയതും ഫോണുമായി കടയിൽ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു. കടയുടമ പറഞ്ഞു. കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപകമായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കാറിലെത്തിയ സംഘം ഓയൂർ സ്വദേശി റെജിയുടെ മകൾ അഭിഗേൾ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. പ്രധാനപ്പെട്ട പാതകളിലും ഇടവഴികളിലും ഉൾപ്പടെ വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. വിശദമായി പരിശോധിക്കാതെ ഒരു വാഹനവും പൊലീസ് കടത്തിവിടുന്നില്ല. സംസ്ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിർത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ പൊലീസ് നടത്തിയിരുന്നത്. ഡിഐജി ആർ. നിശാന്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. റൂറൽ ഏരിയയിലെ വഴികളിലുൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ