കൊല്ലം: ഇപ്പോൾ സമൂഹത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി റായ്പൂരിൽ രണ്ടു കന്യാസ്ത്രീകളെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്യുകയും. അത് കൂടുതൽ മാധ്യമ ശ്രദ്ധ നേടുകയും ഒടുവിൽ പ്രതിഷേധം കനത്തപ്പോൾ കന്യാസ്ത്രികൾക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, കൊല്ലത്ത് നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയ വലയിൽ കുരുക്കി മതം മാറ്റാൻ ശ്രമിച്ചുവെന്ന് ആരോപണം. ഓയൂർ റോഡുവിള സ്വദേശിയായ യുവാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇൻസ്റ്റയിലൂടെ പെൺകുട്ടിയെ സ്നേഹവാക്കുകൾ കൊണ്ട് മൂടി ചാറ്റ് ചെയ്താണ് വീഴ്ത്തിയെന്നാണ് പരാതി.

പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ ഇപ്പോൾ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം ഓയൂർ സ്വദേശിക്കെതിരെ പൊലീസ് എഫ്ഐആർ അടക്കം ഫയൽ ചെയ്തിട്ടുണ്ട്. യുവാവ് കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നപ്പോൾ ക്ഷേത്രത്തിൽ പോകുന്നതിനെയും കുറി തൊടുന്നതിനെയും എല്ലാം ഇയാൾ എതിര്‍ത്തിരുന്നതായും ആരോപണം ഉണ്ട്. അതുപോലെ മതപരിവര്‍ത്തന കേന്ദ്രത്തിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

വിദ്യാർത്ഥിനിയോട് മോശം രീതിയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തിയതിനും സഹിതം കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയായ ഇൻസ്റ്റ​ഗ്രാം വഴിയാണ് യുവാവുമായി പെൺകുട്ടി സൗഹൃദത്തിലാകുന്നത്. ശേഷം, പെൺകുട്ടിയെ മതം മാറാൻ നിരന്തരം നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിന്നുവെന്നാണ് ആരോപണം. ഇതോടെ, പീഡനം സഹിക്കാൻ കഴിയാതെ പെൺകുട്ടി വളരെ ബുദ്ധിമുട്ടുകയും. തുടർച്ചയായുള്ള ഭീഷണികൾ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നുവെന്നും പരാതി ഉണ്ട്. പിന്നാലെ ഒട്ടും സഹിക്കാൻ കഴിയാതെ ഒരു ദിവസം പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതായും വിവരങ്ങൾ ഉണ്ട്.

ആദ്യം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബം വീണ്ടും പരാതി നൽകുകയായിരുന്നു. യുവാവിനെ കൂടാതെ ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നും വിവരങ്ങൾ ഉണ്ട്. മറ്റൊരു പെൺകുട്ടിയും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, പതിനഞ്ച് ദിവസത്തെ ക്ലാസ് ഉണ്ടെന്നും ഒരു സ്ഥലം വരെ പോകണമെന്നും യുവാവ് നിർബന്ധിച്ചിരുന്നുവെന്ന് പരാതി ഉണ്ട്. ബി.ഡി.ജെ.എസ് വിഷയത്തിൽ ആദ്യം തന്നെ ഇടപെട്ട് പെൺകുട്ടികൾക്ക് നിയമസഹായങ്ങൾ നൽകുകയും ചെയ്തു. ഇന്നലെ ബി.ജെ.പി നേതാക്കൾ പരാതിക്കാരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.