- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടച്ചിങ്സ് എടുക്കാൻ പോയ തക്കം നോക്കി തന്റെ പങ്കിലെ മദ്യം കുടിച്ചതിൽ പ്രകോപിതനായി; വിറക് കൊള്ളി കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് കൊലപ്പെടുത്തി; കൊമ്പൻ സജീവൻ വധക്കേസിൽ ഗ്രേഡ് എസ്. ഐക്ക് സസ്പെൻഷൻ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കണ്ണൂർ: കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഗ്രേഡ് എസ്. ഐ ദിനേശനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. പ്രതിയെ കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കുറ്റാരോപിതനായ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.
കേസന്വേഷണത്തിന്റെ തുടക്കത്തിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ദിനേശൻ പിന്നീട് കുറ്റസമ്മത മൊഴിനൽകുകയായിരുന്നു. തന്റെ ഷെയർ മദ്യം കൂടി സജീവൻ കുടിച്ചതിന്റെ പ്രകോപനത്തിൽ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാവുകയും തുടർന്ന് ഉന്തും തള്ളും നടക്കുകയും ചെയ്തു. ഇതിനിടെ തറയിൽ വീണ സജീവനെ വർക്ക് ഏരിയയിലുള്ള വിറക് കൊള്ളി കൊണ്ടുതലയ്ക്കും ദേഹത്താകമാസകലം കലി തീരുംവരെ അടിച്ചുവെന്നാണ് പ്രതിയായ ദിനേശന്റെ മൊഴി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് എസ്. ഐ ദിനേശനും സുഹൃത്തും മുൻലോഡിങ് തൊഴിലാളിയുമായ സജീവനും പതിവുപോലെ മദ്യപാനം തുടങ്ങിയത്. വോഡ്കെയാണ് ഇരുവരും കഴിച്ചിരുന്നത്. ഇതിനിടയിൽ ദിനേശൻ ടച്ചിങ്സെടുക്കാൻ അടുക്കളയിൽ പോയപ്പോൾ അയാളുടെ പങ്ക് മദ്യവും സജീവൻ കുടിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെയിൽ നിലത്തുവീണ സജീവൻ എസ് ഐയുടെ കാലുപിടിച്ചു വലിച്ച് നിലത്തിട്ടു.
പെട്ടെന്നുള്ള ദേഷ്യത്തിൽ നിലത്തുകിടന്ന വിറകുകൊള്ളിയെടുത്ത് സജീവനെ മർദ്ദിക്കുകയായിരുന്നു. ചോര വാർന്ന് ഏറെ സമയം കിടന്ന സജീവൻ മരണമടയുകയും ചെയ്തു. ഇതെല്ലാം വീടിന്റെ വർക്ക് ഏരിയയിലായിരുന്നു നടന്നത്. ഈ സമയം ദിനേശന്റെ ഭാര്യ ബഹളം കേട്ടു ഓടിയെത്തുകയായിരുന്നു. അവരാണ് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ആദ്യമൊന്നും കൊലപാതകം നടത്തിയത്താണെന്ന് ദിനേശൻ സമ്മതിച്ചിരുന്നില്ല.
എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം പൊലിസ് സ്റ്റേഷനിൽ വെച്ചു പുലർച്ചെവരെ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. ഇതിനിടെ കൊമ്പൻ സജീവൻ വധക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊളച്ചേരി പറമ്പിലെ വീട്ടിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്ഐ അടിച്ചുകൊന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോഷി ജോസ് അന്വേഷിക്കും. വളപട്ടണം ഇൻസ്‌പെക്ടർ ജേക്കബ്ബാണ് പ്രാഥമികാന്വേഷണം നടത്തിയത്.
സുഹൃത്തായ കൊമ്പൻ സജീവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്‌ഐ എ ദിനേശനെ കഴിഞ്ഞ ദിവസം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ബുധനാഴ്‌ച്ച വൈകിട്ട് അഞ്ചോടെയാണ് ദിനേശന്റെ കൊളച്ചേരിപ്പറമ്പിലെ വീട്ടിലെ വർക്ക് ഏരിയയിൽ കൊമ്പൻ സജീവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മയ്യിൽ എസ്. ഐ സുമേഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ദിനേശൻ റിമാൻഡിലാണ്. പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലിസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.