- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലിൽ കാട്ടിയത് സമാനതളില്ലാത്ത അശ്ലീലം; ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
പത്തനംതിട്ട: സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലായ ഈ സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർക്ക് മുമ്പാകെ ഓൺലൈനിൽ വന്ന് നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
തൃശൂർ ഊരകം കരിവണ്ണൂർ പൊട്ടുചിറ കൊഴ കുഴിപ്പറമ്പിൽ വീട്ടിൽ ഷാജഹാന്റെ മകൻ ഷുഹൈബ് (21) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ഇ സഞ്ജീവനി പ്രകാരം വീട്ടിലിരുന്ന ഓൺലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ മുന്നിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഡോക്ടർ ഉടൻ തന്നെ കോന്നി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. മറിയം വർഗീസ് മുഖാന്തരം പരാതി ഈ മെയിൽ വഴി കോന്നി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ഡോക്ടർ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയതിനാൽ പരാതി തുടർ നടപടിക്കായി അവിടേക്ക് മാറ്റി. തുടർന്ന് ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പ്രതി കൊടുത്തിരുന്ന വിലാസവും മറ്റ് വിവരങ്ങളും കൃത്യമായിരുന്നതിനാൽ കൈയോടെ പിടികൂടാനായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്