- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി സ്‌കൂൾ വിട്ടു വന്ന മകളെ ബലാത്സംഗം ചെയ്തു; അവധി തീർന്നപ്പോൾ പീഡകൻ അച്ഛൻ ഗൾഫിലേക്ക് മടങ്ങി; വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ തിരിച്ചറിഞ്ഞത് ഗർഭം; എല്ലാം ഒതുക്കി തീർക്കാൻ പറന്നെത്തിയ ദുഷ്ടനെ കാത്തിരുന്നത് കൈവിലങ്ങ്; കൂത്തുപറമ്പിൽ മകളെ ഗർഭിണിയാക്കിയ അച്ഛൻ കുടുങ്ങുമ്പോൾ
കണ്ണൂർ: കൂത്തുപറമ്പിൽ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പിതാവ് അറസ്റ്റിൽ. തലശേരി സ്പെഷ്യൽ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഡോക്ടർനൽകിയ വിവരത്തെ തുടർന്ന് കൂത്തുപറമ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയാണെന്ന് പത്താം ക്ളാസുകാരി പൊലിസിന് രഹസ്യമൊഴി നൽകുകയായിരുന്നു. വീട്ടിലാരുമില്ലാത്ത സമയം നോക്കി സ്‌കൂൾ വിട്ടു വന്ന സമയത്ത് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിക്ക് ഇളയ രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. തന്ത്രപൂർവ്വമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ പൊലിസ് വലയിലാക്കിയത്. കഴിഞ്ഞ മാസം 29-നാണ് മൂന്നു മാസത്തെ അവധിക്ക് ശേഷം പിതാവ് ഗൾഫിലേക്ക് മടങ്ങിപോയത്.
പ്രതിയുടെ നാട്ടുകാരനായ ഒരാൾ എന്ന വ്യാജേനെ പ്രതിയുടെ അടുപ്പക്കാരനായ ഒരാളെകൊണ്ടു പൊലിസ് തന്നെയാണ് ഇയാളെ ഫോണിൽ വിളിച്ചു ഉടൻ നാട്ടിലെത്തണമന്നും വിഷയം പൊലിസ് സ്റ്റേഷനിലെത്തിക്കാതെ ഒതുക്കി തീർക്കാമെന്നു പറയുന്നത്. ഇതിനുസരിച്ചുനാട്ടിലേക്ക് മടങ്ങിയ ഈയാളെ എയർപോർട്ടിൽവെച്ചു പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി പോക്സോ കേസിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്. ഐ സൈഫുള്ള, സിവിൽ പൊലിസ് ഓഫിസർ മാരായ രാജേഷ്, ഷൈജേഷ്, പ്രശോഭ്, വിജിൻ എന്നിവരുൾപ്പെടെയുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്