- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും നൂറ് വെടിയുണ്ടകൾ പിടികൂടിയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്തിയില്ല; വെടിയുണ്ട വിൽക്കുന്ന കടകളിൽ ഇരിട്ടി പൊലിസ് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല; കർണാടക കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു
കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്നും നൂറ് വെടിയുണ്ടകൾ എക്സൈസ് പിടികൂടിയ സംഭവത്തിൽ പൊലിസ് അന്വേഷണം വഴിമുട്ടി. വീരാജ്പേട്ട, മടിക്കേരി, മൈസൂര് തുടങ്ങിയ സ്ഥലങ്ങളിൽ വെടിയുണ്ട വിൽക്കുന്ന കടകളിൽ ഇരിട്ടി പൊലിസ് പോയി അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. ഈക്കഴിഞ്ഞ 16ന് രാവിലെ 11 മണിക്ക് കിളിയന്തറയിൽ നടത്തിയ വാഹനപരിശോധനയിലാണ്കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കർണാടക ആർ. ടി.സി ബസിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ പത്ത് പായ്ക്കറ്റുകളിലായി നൂറ് നാടൻ തോക്ക് തിരകൾ എക്സൈസ് പിടികൂടിയത്.
പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർനടപടികൾക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് രാത്രി ഏഴുമണിയോടെയാണ്. തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ബസ് ജീവനക്കാരെ പൊലിസ് ചോദ്യം ചെയ്തുവെങ്കിലും തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴുമണിക്കൂർ വൈകിവിവരം അറിയിച്ചതിനാൽ പൊലിസിന് ബസിലുള്ള യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസിൽ കൂടുതൽ പരിശോധന നടത്താനോ അന്നു കഴിഞ്ഞിരുന്നില്ല.
ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ആയുധങ്ങൾ കണ്ടെത്തിയ നിയമപ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പായതിനാലാണ് പൊലിസിന് എക്സൈസ് വെടിയുണ്ട പിടികൂടിയ കേസ് കൈമാറിയത്. റൂറൽ പൊലിസ് മേധാവിവിവരം അറിഞ്ഞ ഉടൻ തന്നെ സമഗ്ര അന്വേഷണം നടത്താൻ ഇരിട്ടി പൊലിസിന് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണമാരംഭിച്ചത്.
കർണാടക ട്രാൻസ് പോർട്ട് ബസിൽ നിന്നും വെടിയുണ്ട പിടികൂടിയിട്ടു കൃത്യ സമയത്തു തന്നെ എക്സൈസ് വിവരമറിയിക്കാത്തതാണ് കേസിന് തടസമായതെന്നാണ് പൊലിസ് പറയുന്നു. ബസ് കസ്റ്റഡിയിലെടുത്ത് അതിലെ യാത്രക്കാരെ പരിശോധിക്കാനുള്ള സാവകാശം ലഭിക്കാത്തത് തിരിച്ചടിയായി.
കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമങ്ങളിലേക്ക് നാടൻ തോക്കും വെടിയുണ്ടകളും വ്യാപകമായി എത്തുന്നുണ്ട്. നായാട്ടുകാരും വന്യമൃഗ ശല്യം അനുഭവിക്കുന്ന കർഷകരുമാണ് ഇവ ഏജന്റുമാർ മുഖേനെ വാങ്ങുന്നത്. ഇത്തരത്തിൽ കടത്തിയതാവാം കൂട്ടുപുഴയിൽ നിന്നും പിടികൂടിയെ വെടിയുണ്ടകളെന്നാണ് എക്സൈസിന്റെ സംശയം.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്