- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം
കോതമംഗലം: കോതമംഗലം കള്ളാട്ട് 72കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. സ്വർണാഭരണം കവർച്ച ചെയ്യാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ അയൽവാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. മരിച്ച സാറാമ്മയുടെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും.
എഴുപത്തിരണ്ടുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് മൂന്നേമുക്കാലോടെയാണ് സാറമ്മയുടെ കൊലപാതകം പുറത്തറിഞ്ഞത്. സ്‌കൂൾ അദ്ധ്യാപികയായ മരുമകൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന സാറാമ്മയെ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
തലയിൽ കനമുള്ള വസ്തുകൊണ്ട് അടിച്ചതിന് സമാനമാണ് മുറിവ്. രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽപ്പടിയിലും മഞ്ഞൽപ്പൊടിയിട്ടിട്ടുണ്ട്. ഈ വാതിൽവഴി അക്രമി അകത്തെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഉച്ചയ്ക്ക് ഒരു മണിയോടെ അയൽവാസി സാറാമ്മയെ കണ്ടിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിൽ കൊലപാതകം നടന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പൊലീസെത്തി നടത്തിയ പരിശോധനയിൽ സാറാമ്മയുടെ കൈയിലുണ്ടായിരുന്ന നാല് വളകളും, കഴുത്തിൽക്കിടന്ന മാലയും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി.വിവരമറിഞ്ഞ് വലിയ ജനക്കൂട്ടവും വീടിന് ചുറ്റും തടിച്ചുകൂടി. അന്വേഷണത്തിനായി എറണാകുളം റൂറൽ എസ്‌പി. പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
മൃതദേഹം കടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികൾക്കു രക്ഷപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നാലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ മുതൽ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു.