- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യാസിറും ഷിബിലയും പ്രണയിച്ചു വിവാഹം കഴിച്ചവര്‍; യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ വിലക്കിയിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാതെ ഷിബില; വീട്ടുകാര്‍ ഷിബിലക്ക് നല്കിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഭര്‍ത്താവിന്റെ ലഹരി ഉപയോഗം; മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങിയിട്ടും ഷിബിലയെ വിടാതെ പിന്തുടര്‍ന്ന ജീവനെടുത്ത് യാസിര്‍
യാസിറും ഷിബിലയും പ്രണയിച്ചു വിവാഹം കഴിച്ചവര്‍
കോഴിക്കോട്: കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി യുവാക്കളുടെ ലഹരിവ്യാപനം മാറുകയാണ്. രാസലഹരിയില്‍ വിഹരിക്കുന്ന യുവാക്കള്‍ കുടുംബ ബന്ധങ്ങള്‍ മറക്കുന്നതാണ് സമൂഹത്തില്‍ ദുരന്തമായി മാറുന്നത്. കോഴിക്കോട് ഈങ്ങാപ്പുഴയിലെ ഷിബിലയുടെ ജീവനെടുത്തത് ഭര്‍ത്താവിന്റെ ലഹരി ഉപയോഗം തന്നെയാണ്. ലഹരിയുടെ വലയില്‍ പെട്ടുപോയ ഭര്‍ത്താവിനെ രക്ഷക്കാനോ അതുവഴി സ്വയം രക്ഷപെടാനോ ഷിബിലിക്ക് സാധിച്ചില്ല. ലഹരിയുടെ ആഴങ്ങളില്‍ വിഹരിച്ചു പോയ യാസിര്‍ കുടുംബത്തെ മറക്കുകയാണ് ഉണ്ടായത്.
യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പു തന്നെ യാസിര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാല്‍ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ വിവാഹത്തോടെ യാസിറിന്റെ സ്വഭാവം മാറുമെന്ന പ്രതീക്ഷയില്‍ എതിര്‍പ്പ് വകവെക്കാതെ ഷിബില വിവാഹം ചെയ്തു.
2020 ല്‍ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം. വിവാഹ ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിര്‍ ഷിബിലയെ മര്‍ദിക്കുന്നത് അടക്കം പതിവായിരുന്നു. ഷിബിലയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഇതോടെ ഷിബിലയുടെ ജീവിതം തീര്‍ത്തും ദുഷ്‌ക്കരമായി മാറി. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ച ശേഷമാണ് ഷിബില സ്വന്തം വീട്ടിലേക്ക് പോയത്.
രാസലഹരിക്ക് അടിമയായ യാസറിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടില്‍ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് അയല്‍വാസിയും വാര്‍ഡ് അംഗവുമായ ഡെന്നി വര്‍ഗീസ് പറയുന്നത്. തിരികെ വീട്ടിലെത്തിയെങ്കിലും യാസിറില്‍ നിന്നും ഭീഷണികള്‍ തുടര്‍ന്നു.
അതേസമയം, യാസിറിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ 28ന് ഷിബില പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതില്‍ പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ടെന്നതുള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഉമ്മയെ കഴുത്തറത്ത് കൊന്ന ആഷിഖിന്റെ അടുത്ത സുഹൃത്തായിരുന്നു യാസിര്‍. ആഷിഖും യാസിറും ഒരുമിച്ചായിരുനനു ലഹരി ഉപയോഗവും. ഇവരെല്ലാം വലിയ ലഹരി മരുന്ന് സംഘത്തിന്റെ കണ്ണികളാണെന്നാണ് നാട്ടുകാര്‍ ഷിബിലയെ അറിയിച്ചിരുന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദയെ (53) മകന്‍ ആഷിഖ് കഴുത്തറത്ത് കൊന്നത്. ലഹരി മരുന്നിന് അടിമയായിരുന്നു ആഷിഖ്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടിയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ ആഷിഖ് സുബൈദയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്.
അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ യാസറില്‍ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഏറ്റാണ് പിരിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകുന്നേരം ഞാന്‍ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസര്‍ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയത് വെട്ടുകത്തിയുമായാണ്. തര്‍ക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.
ഷിബിലയുടെ മൃതദേഹം ഇന്ന് ഖബറടക്കും. അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും അപകടനില തരണം ചെയ്തു. അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയായിരുന്നു.
ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ യാസറില്‍ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഏറ്റാണ് പിരിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകുന്നേരം ഞാന്‍ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസര്‍ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയത് വെട്ടുകത്തിയുമായാണ്. തര്‍ക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.
കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെതുടര്‍ന്ന് പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷിബില മരിച്ചു. അതേസമയം, ആക്രമണ സമയത്ത് പ്രതി യാസര്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി, പുതിയ കത്തി വാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം.