- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവശത്തെ ചില്ല് സ്റ്റോക്കില്ല; കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങും കോർപ്പറേഷന് വീണ്ടും ലക്ഷങ്ങളുടെ നഷ്ടം; ബസുകൾ സർവീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹർത്താൽ ദിന നഷ്ടമായി കണക്കാക്കും; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്ക് ജാമ്യം ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കെട്ടിവെക്കേണ്ടി വരും
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അതിക്രമം നടത്തിയവരെ കാത്തിരിക്കുന്നത് വലിയ കുരുക്കുകൾ. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെ.എസ്.ആർ.ടി.സി യുടെ നഷ്ടം ഇനിയും വർധിക്കുമ്പോൾ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്നവർക്ക് പുറത്തിറങ്ങൽ തിരിച്ചടിയാകും. ഹർത്താൽ അനുകൂലികൾ തകർത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഈ ബസുകൾ സർവീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹർത്താൽ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നത്. 71 ബസുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതിൽ ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്. കൂടാതെ പല ബസുകളുടെയും പിൻവശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകൾ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുൻവശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാൽ അവ പിടിപ്പിക്കും വരെ ചില്ല് തകർന്ന ബസുകളുടെയും സർവീസുകൾ മുടങ്ങും. ഇങ്ങനെ സർവീസ് മുടങ്ങിയുള്ള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആർ ടിസിയിൽ നിന്നും ലഭിക്കുന്ന വിവരം.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് പല ഇടങ്ങളിലായി കെഎസ്ആർടിസി ബസുകൾക്ക് നേരെ വലിയ ആക്രമണമാണ് ഉണ്ടത്. ഹർത്താലിൽ 51 കെഎസ്ആർടിസി ബസുകൾക്ക് നാശനഷ്ടമുണ്ടായി. മുപ്പതോളം ബസ്സുകളുടെ ചില്ലുകൾ തകർക്കപ്പെട്ടു. ഹർത്താൽ അനുകൂലികൾ നടത്തിയ അക്രമത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
60 ശതമാനം അധിക കെഎസ്ആർടിസി ബസ്സുകളാണ് ഇന്ന് സർവീസ് നടത്തിയത്. എട്ടു ഡ്രൈവർമാർ, രണ്ടു കണ്ടക്ടർമാർ, ഒരു യാത്രക്കാരി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവർക്ക് പരിക്കേറ്റു.
മറുനാടന് മലയാളി ബ്യൂറോ