- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനെത്തി; തർക്കം മൂർച്ഛിച്ചു; വാക്കേറ്റം കത്തിക്കുത്തിലേക്ക് കലാശിച്ചു; കഴുത്തിനും നെഞ്ചിനും ആഞ്ഞുകുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; ആളുകൾ പേടിച്ച് മാറി; അറസ്റ്റ്; കുമളി ബസ് സ്റ്റാൻഡിൽ നടന്നത്!
ഇടുക്കി: കുമളി ബസ് സ്റ്റാൻഡിൽ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകൾ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിക്കാനെത്തിയപ്പോൾ ആണ് നാടകീയ സംഭവങ്ങൾ അരങേറിയത്.
സംഭവത്തിൽ ഇപ്പോൾ കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പോലീസ് കൈയ്യോടെ പിടികൂടി.
രാവിലെയാണ് നാടിനെ പരിഭ്രാന്തിയിലാക്കി സംഭവം നടന്നത്. കുമളി ബസ് സ്റ്റാൻഡിൽ വച്ച് ചെങ്കര സ്വദേശി പുതുക്കാട്ടിൽ സുനിലിനെ ചെങ്കര സ്വദേശിയായ മഹേശ്വരൻ കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിനും നെഞ്ചിനും കൈക്കും സുനിലിന് പരിക്ക് പറ്റിയിട്ടുണ്ട്.
മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞാണ് താമസിക്കുന്നത്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്.
ഒടുവിൽ ഇന്ന് പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.
സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന ആളുകൾ ഏറെ പണിപ്പെട്ടാണ് മഹേശ്വരനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. പരുക്കേറ്റ സുനിലിനെ കുമളി സർക്കാർ അശുപത്രിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.